Advertisement

നിത്യോപയോഗ സാധനങ്ങളുടെ ജിഎസ്‌ടി പിൻവലിക്കണം; എളമരം കരീം രാജ്യസഭയിൽ നോട്ടീസ്‌ നൽകി

July 18, 2022
Google News 1 minute Read

അരി ഉൾപ്പെടെയുള്ള ഭക്ഷ്യധാന്യങ്ങൾക്കും മറ്റ് നിത്യോപയോഗ സാധനങ്ങൾക്കും 5 ശതമാനം ജിഎസ്‌ടി ചുമത്തിയ നടപടി പിൻവലിക്കണമെന്നും, ജനങ്ങളെ ശ്വാസം മുട്ടിക്കുന്ന വിലക്കയറ്റം സഭാ നടപടികൾ നിർത്തിവെച്ച് ചർച്ചചെയ്യണമെന്നും ആവശ്യപ്പെട്ട് സിപിഐഎം രാജ്യസഭാ കക്ഷി നേതാവ് എളമരം കരീം എംപി അടിയന്തിര പ്രമേയ നോട്ടീസ് നൽകി.

അഞ്ച് ശതമാനം ജിഎസ്ടി ഈടാക്കുന്നതോടെ അരി, ഗോതമ്പ് തുടങ്ങിയ ധാന്യങ്ങള്‍ക്ക് ഉള്‍പ്പെടെ ഇന്നുമുതൽ വില കൂടും. അരി ഉള്‍പ്പെടെയുള്ളവയുടെ പാക്കറ്റ് ഉത്പന്നങ്ങള്‍ക്കാണ് വിലവര്‍ധനവ് ബാധകമാകുകയെന്ന് ജി.എസ്.ടി വകുപ്പ് അറിയിച്ചിരുന്നു. അരി, ഗോതമ്പ്, പയര്‍ വര്‍ഗങ്ങള്‍, തേന്‍, തൈര്, മോര്, പപ്പടം, സംഭാരം തുടങ്ങിയവയ്ക്കാണ് ഇത്തരത്തില്‍ വിലവർധിക്കുന്നത്.

അരി, ഗോതമ്പ് പോലുള്ള സാധനങ്ങള്‍ക്ക് ഒന്നര രൂപ മുതല്‍ രണ്ട് രൂപ വരെയാണ് നികുതിയിനത്തില്‍ വർധിക്കുക. പയര്‍ പോലുള്ള ധാന്യങ്ങള്‍ക്ക് നൂറ് രൂപയാണ് വിലയെങ്കില്‍ അഞ്ച് രൂപ ടാക്‌സ് നല്‍കേണ്ടി വരും. ധാന്യങ്ങള്‍ക്ക് പുറമേ പാക്കറ്റിലുള്ള തൈരിനും മോരിനും അഞ്ച് ശതമാനം നികുതി ബാധകമാണ്. തേന്‍, ശര്‍ക്കര, പപ്പടം എന്നിവയ്ക്കും വില കൂടും.

Story Highlights: Elamaram Karim submission in Rajya Sabha

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here