യാത്രാ വിലക്ക് നീക്കണം ഇന്‍ഡിഗോയ്ക്ക് കത്തയച്ച് ഇ.പി ജയരാജന്‍

വിമാനത്തിനുള്ളില്‍ പ്രതിഷേധിച്ച സംഭവത്തില്‍ ഇന്‍ഡിഗോ എയര്‍ലൈന്‍സിന് കത്തയച്ച് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി ജയരാജന്‍. യാത്രാ വിലക്ക് നീക്കണമെന്നാവശ്യപ്പെട്ടാണ് കത്തയച്ചത്. വിലക്ക് നീക്കണമെന്നാവശ്യപ്പെട്ട് ആഭ്യന്തര അന്വേഷണ ചെയര്‍മാനാണ് കത്തയച്ചത്.(ep jayarajan wrote letter to indigo airlines)
വിമാനത്തിനുള്ളിലുണ്ടായ ആക്രമണത്തില്‍ മുഖ്യമന്ത്രിയെ രക്ഷിക്കാനാണ് താന്‍ ശ്രമിച്ചത്. ഇന്‍ഡിഗോയുടെ സല്‍പ്പേര് സംരക്ഷിക്കപ്പെട്ടു. ക്രിമിനല്‍ പശ്ചാത്തലമുള്ളവര്‍ യാത്ര ചെയ്യുന്നത് ഒഴിവാക്കണമായിരുന്നു. നിയമലംഘനം നടത്തിയിട്ടില്ലെന്നും ഇന്‍ഡിഗോയുടെ സ്ഥിരം യാത്രക്കാരനാണെന്നും ഇ പി ജയരാജന്‍ പറഞ്ഞു. രാഷ്ട്രീയ ഗൂഢാലോചനയെന്ന് കത്തില്‍ പറയുന്നു. കത്തിന്റെ പകര്‍പ്പ് ട്വന്റിഫോറിന് ലഭിച്ചു. അഭിഭാഷകല പാതിരിപ്പള്ളി എസ് കൃഷ്ണകുമാരി മുഖേനയാണ് ജയരാജന്‍ ഇന്‍ഡിഗോയ്ക്ക് കത്തയച്ചത്.
അതേസമയം താനും കുടുംബവും ഇനി മുതല്‍ ഇന്‍ഡിഗോ വിമാനത്തില്‍ കയറില്ലെന്നും ഇന്‍ഡിഗോ ‘വൃത്തികെട്ട’ കമ്പനിയാണെന്നും ഇ പി ജയരാജന്‍ മാധ്യമങ്ങളോട് പറഞ്ഞു. ‘നടന്നുപോകേണ്ടി വന്നാലും ഇന്‍ഡിഗോയുടെ വിമാനത്തില്‍ ഇനി ഒരിക്കലും കയറില്ല. ഇതൊരു നിലവാരമില്ലാത്ത വിമാന കമ്പനിയാണ്. ഞാന്‍ ആരാണെന്ന് പോലും അവര്‍ക്ക് മനസിലായില്ല. ഒരു മുഖ്യമന്ത്രിയെ ആക്രമിക്കാന്‍ ശ്രമിക്കാനുള്ള നീക്കം ഇന്‍ഡിഗോ കമ്പനിക്ക് അറിയാമായിരുന്നു. ഞാന്‍ മാത്രമല്ല എന്റെ കുടുംബക്കാരും യാത്ര ചെയ്യില്ല. ഒരു സ്റ്റാന്റാര്‍ഡും ഇല്ലാത്ത കമ്പനിയാണ്. ഇ പി ജയരാജന്‍ പറഞ്ഞു.
വിമാനത്തിലെ കയ്യാങ്കളിയില്‍ ഇ പി ജയരാജന് 3 ആഴ്ചയും യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് 2 ആഴ്ചയുമാണ് യാത്രാ വിലക്ക് ആഭ്യന്തര അന്വേഷണത്തിലാണ് നടപടി. ആര്‍ എസ് ബസ്വാന്‍ അധ്യക്ഷനായ മൂന്നംഗ സമിതിയുടെതാണ് തീരുമാനം.
Story Highlights: ep jayarajan wrote letter to indigo airlines
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here