സലാലയിലെ കടലിൽ കാണാതായ അഞ്ച് ഇന്ത്യക്കാരിൽ മൂന്നുപേരുടെ മൃതദേഹങ്ങൾ കണ്ടെത്തി

സലാലയിലെ കടലിൽ കാണാതായ അഞ്ച് ഇന്ത്യക്കാരിൽ മൂന്നുപേരുടെ മൃതദേഹങ്ങൾ കണ്ടെത്തി. സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് അതോറിറ്റിയാണ് ഇക്കാര്യം അറിയിച്ചത്. കഴിഞ്ഞ ദിവസമാണ് മൂന്നാമത്തെയാളുടെ മൃതദേഹം കണ്ടെത്തിയത്. ബാക്കിയുള്ള രണ്ടുപേർക്കായി തെരച്ചിൽ തുടരുകയാണ്. ( Expat family missing at sea: Three dead bodies recovered in Salalah )
കഴിഞ്ഞ ഞായറാഴ്ചയാണ് മഹാരാഷ്ട്രയിലും യു.പിയിലുമുള്ള അഞ്ചുപേർ സലാലയിലെ കടലിൽ അകപ്പെട്ടത്. സംഭവ സമയത്തുതന്നെ സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് അധികൃതർ മൂന്നുപേരെ രക്ഷപ്പെടുത്തിയിരുന്നു. മഹാരാഷ്ട്ര സങ്കലിൽ സ്വദേശി ശശികാന്ത് (42), അഞ്ചുവയസുകാരനായ മകൻ ശ്രേയസ് എന്നിവരുടെ മൃതദേഹങ്ങൾ കഴിഞ്ഞ ചൊവ്വാഴ്ചയാണ് കണ്ടെത്തിയത്. കഴിഞ്ഞ ദിവസം കണ്ടെത്തിയ മൃതദേഹം ആരുടേതാണെന്ന് സ്ഥിരീകരിച്ചിട്ടില്ല.
Read Also: മഴയെ വരവേൽക്കാൻ ഒരുങ്ങി സലാല
കടലിൽ കാണാതായ മൂന്നാമത്തെയാളുടെ മൃതദേഹം അപകടം നടന്ന് എട്ടാം ദിവസമാണ് കണ്ടെത്താനായത്. പെരുന്നാൾ അവധി പ്രമാണിച്ച് ദുബായിൽനിന്ന് സലാലയിലേക്കെത്തിയാതായിരുന്നു ആറ് കുടുംബങ്ങൾ. ഇതിൽ രണ്ട് കുടുംബത്തിലെ എട്ട് അംഗങ്ങളാണ് ഞായറാഴ്ച അപകടത്തിൽപ്പെട്ടത്. ടൂറിസ്റ്റ് കേന്ദ്രമായ മുഗ്സെയിലിലാണ് അപകടമുണ്ടായത്. സുരക്ഷാ ബാരിക്കേഡ് മറികടന്നെത്തിയ സഞ്ചാരികൾ ഫോട്ടോ എടുക്കാൻ ശ്രമിക്കവേയാണ് വലിയ തിരമാലകളിൽപ്പെട്ടത്.
Story Highlights: Expat family missing at sea: Three dead bodies recovered in Salalah
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here