മഴയെ വരവേൽക്കാൻ ഒരുങ്ങി സലാല

മഴയെ വരവേൽക്കാനുള്ള മുന്നൊരുക്കങ്ങൾ ആരംഭിച്ച് സലാലയിലെ ഭരണകൂടം. ഇന്ത്യക്കാരടക്കം പതിനായിരക്കണക്കിനു സന്ദർശകരാണ് മൺസൂൺ (ഖരീഫ്) കാലത്ത് ദോഫാർ ഗവർണറേറ്റിൽ എത്തുന്നത്. മൺസൂൺ കാലം അടുത്തമാസം പകുതി മുതൽ സെപ്റ്റംബർ വരെയാണ്. കൊവിഡ് ഭീതി ഏറക്കുറേ ഒഴിഞ്ഞതോടെ ഇത്തവണ കൂടുതൽ പേരെത്തുമെന്നാണ് സലാല ഭരണകൂടത്തിന്റെ പ്രതീക്ഷ.
താഴ്വാരങ്ങളിലും പർവതമേഖലകളിലും സന്ദർശകരുടെ സുരക്ഷയ്ക്കായി പ്രത്യേക സംഘങ്ങളെ നിയോഗിക്കുമെന്ന് അധികൃതർ അറിയിച്ചു. ഒമാൻ സഹമന്ത്രിയും ദോഫാർ ഗവർണറുമായ സയ്യിദ് മുഹമ്മദ് സുൽത്താൻ അൽ ബുസൈദിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ മൺസൂണിന് മുന്നോടിയായുള്ള ഒരുക്കങ്ങൾ വിലയിരുത്തി. ഗൾഫ് മേഖലയിൽ കൊടുംചൂട് അനുഭവപ്പെടുമ്പോഴാണ് സലാലയിൽ മഴക്കാലമെത്തുന്നത്.
Read Also: മഴ കനിഞ്ഞാൽ നാളെ തൃശൂർ പൂരം വെടിക്കെട്ട്
മഴക്കാലത്ത് വിസ്മയം പകരുന്ന നാട്ടരങ്ങുകളും സജീവമാകും. പരമ്പരാഗത ഉൽപന്നങ്ങളുടെ വിൽപനമേള, ഭക്ഷ്യമേള, കുതിര-ഒട്ടക സവാരി, കലാ-കായിക മത്സരങ്ങൾ തുടങ്ങിയവ ഉണ്ടാകും. മൺസൂണിന് മുന്നോടിയായി മൊബൈൽ മെഡിക്കൽ യൂണിറ്റുകളും പ്രാഥമിക ചികിത്സാ കേന്ദ്രങ്ങളും സജ്ജമാക്കും. മരുന്നുകൾക്ക് ക്ഷാമം നേരിടാതിരിക്കാനുള്ള നടപടിയെടുക്കുമെന്നും അധികൃതർ വ്യക്തമാക്കി.
Story Highlights: Salalah ready to welcome the rain
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here