ജനാധിപത്യ മര്യാദകൾ പാലിച്ചായിരുന്നു വിമാനത്തിലെ പ്രതിഷേധം; ജയരാജനെതിരെ വധശ്രമത്തിന് കേസെടുക്കണമെന്ന് ഹൈബി ഈഡൻ

വിമാനത്തിലെ കയ്യേറ്റവുമായി ബന്ധപ്പെട്ട് എൽഡിഎഫ് കൺവീനർ ഇ പി ജയരാജനെതിരെ വധശ്രമത്തിന് കേസെടുക്കണമെന്ന് ഹൈബി ഈഡൻ എം പി. രണ്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകരും ജനാധിപത്യ മര്യാദകൾ പാലിച്ചാണ് പ്രതിഷേധിച്ചത്. പ്രതിഷേധത്തിന് ഗൂഢാലോചന ചെയ്തതിനും പ്രേരണക്കുറ്റത്തിനും ശബരിനാഥിനെതിരെ കേസെടുത്താൽ ജയരാജനെതിരെ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ കൊല്ലാൻ നോക്കിയതിന് കേസെടുക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.(hibi eden against ep jayarajan)
Read Also: “കണക്കുകൂട്ടലുകൾക്ക് അപ്പുറം”; ടെലിസ്കോപ്പിൽ കണ്ടെത്തിയ കൗതുകക്കാഴ്ച
എല്ലായിടങ്ങളിലും കറുത്ത വസ്ത്രം ധരിക്കുന്നത് വിലക്കി വലിയ വലയം തീർത്താണ് മുഖ്യമന്ത്രി കേരളത്തിൽ പര്യടനം നടത്തിയത്. ഇതിനെതിരെയാണ് യൂത്ത് കോൺഗ്രസ് പ്രതിഷേധിച്ചതെന്നും ഹൈബി ഈഡൻ പറഞ്ഞു.
കേരളത്തിൽ സ്വർണക്കടത്തുമായി ബന്ധപ്പെട്ട് ശ്രീമതി സ്വപ്ന സുരേഷ് നടത്തിയ ആരോപണങ്ങളുടെ അടിസ്ഥാനത്തിലാണ് യൂത്ത് കോൺഗ്രസ് പ്രതിഷേധം സംഘടിപ്പിച്ചത്. മുഖ്യമന്ത്രിയെ വധിക്കാൻ ശ്രമിച്ചെന്ന ആരോപണം പൊളിഞ്ഞിരിക്കുകയാണ്. ശബരിനാഥിനെതിരെ കേസെടുക്കുകയാണെങ്കിൽ ഇ പി ജയരാജനെതിരെ ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് ഹൈബി ഈഡൻ പറഞ്ഞു.
Story Highlights: hibi eden against ep jayarajan
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here