‘സൃഷ്ടാവിനോട് പരാതിപ്പെടണം, ഞങ്ങൾ എന്ത് പിഴച്ചു’, മാണിയെ അധിക്ഷേപിച്ച് കെ സുധാകരൻ

എം.എം മണിയെ അധിക്ഷേപിച്ച് കെപിസിസി അധ്യക്ഷൻ. എം.എം മണിക്ക് ചിമ്പാൻസിയുടെ മുഖമാണെന്ന് കെ സുധാകരൻ എംപി പരിഹസിച്ചു. യഥാർത്ഥ മുഖമല്ലേ ഫ്ലെക്സിൽ കാണിക്കാൻ പറ്റു. മുഖം ചിമ്പാൻസിയെ പോലെ ആയതിൽ സൃഷ്ടാവിനോട് പരാതിപ്പെടണം. കോൺഗ്രസ് എന്ത് പിഴച്ചെന്നും കെ സുധാകരൻ പറഞ്ഞു.
ചിമ്പാൻസിയുടെ ഉടലിൽ എം.എം മണിയുടെ തല വച്ചുള്ള മഹിളാ കോൺഗ്രസ് പ്രധിഷേധത്തെ കെപിസിസി അധ്യക്ഷൻ പിന്തുണച്ചു. മഹിളാ കോൺഗ്രസ് പ്രവർത്തകർ ഖേദം പ്രകടിപ്പിച്ചത് അന്തസുള്ളത് കൊണ്ട്. എം.എം മണിക്ക് തറവാടിത്തമില്ലെന്നും സുധാകരൻ പറഞ്ഞു.
നിയമസഭയിലേക്കാണ് മഹിളാ കോൺഗ്രസ് മാർച്ച് നടത്തിയത്. മണിയുടെ മുഖചിത്രം ആൾകുരങ്ങിന്റെ ചിത്രത്തോട് ചേർത്തുവച്ചായിരുന്നു മാർച്ച്. കെ.കെ രമയെ അധിക്ഷേപിച്ചതിൽ മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധം. സംഭവം വിവാദമായതോടെ മഹിളാ കോൺഗ്രസ് പ്രവര്‍ത്തകര്‍ ഖേദം പ്രകടിപ്പിച്ചു.
Story Highlights: KPCC president insulted MM Mani
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here