വിമാനത്തിലെ പ്രതിഷേധം; ഇ പി ജയരാജനെതിരെ കേസെടുക്കണ്ടെന്ന് മുഖ്യമന്ത്രി

വിമാനത്തിലെ പ്രതിഷേധവുമായി ബന്ധപ്പെട്ട് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജനെതിരെ കേസെടുക്കണ്ടെന്ന് പൊലീസ് റിപ്പോര്‍ട്ട് ഉണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ പറഞ്ഞു. ഇ പിയ്‌ക്കെതിരായ യൂത്ത് കോണ്‍ഗ്രസുകാരുടെ പരാതി അടിസ്ഥാന രഹിതമാണെന്ന് നിയമസഭയില്‍ രേഖാമൂലമായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. അതേസമയം താനും കുടുംബവും ഇനി മുതല്‍ ഇന്‍ഡിഗോ വിമാനത്തില്‍ കയറില്ലെന്നും ഇന്‍ഡിഗോ ‘വൃത്തികെട്ട’ കമ്പനിയാണെന്നും ഇ പി ജയരാജന്‍ മാധ്യമങ്ങളോട് പറഞ്ഞു.(pinarayi vijayan support over ep jayarajan)
Read Also: ദിവസവും 95 രൂപ നീക്കിവയ്ക്കാമോ ? 14 ലക്ഷം തിരികെ നേടാം
നടന്നുപോകേണ്ടി വന്നാലും ഇന്‍ഡിഗോയുടെ വിമാനത്തില്‍ ഇനി ഒരിക്കലും കയറില്ല. ഇതൊരു നിലവാരമില്ലാത്ത വിമാന കമ്പനിയാണ്. ഞാന്‍ ആരാണെന്ന് പോലും അവര്‍ക്ക് മനസിലായില്ല. ഒരു മുഖ്യമന്ത്രിയെ ആക്രമിക്കാന്‍ ശ്രമിക്കാനുള്ള നീക്കം ഇന്‍ഡിഗോ കമ്പനിക്ക് അറിയാമായിരുന്നു. ഞാന്‍ മാത്രമല്ല എന്റെ കുടുംബക്കാരും യാത്ര ചെയ്യില്ല. ഒരു സ്റ്റാന്റാര്‍ഡും ഇല്ലാത്ത കമ്പനിയാണ്. ഇ പി ജയരാജന്‍ പറഞ്ഞു.
Story Highlights: pinarayi vijayan support over ep jayarajan
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here