തൃശൂരിൽ തെരുവുനായയുടെ കടിയേറ്റ സ്ത്രീ മരിച്ചു

തൃശൂരിൽ തെരുവ് നായയുടെ കടിയേറ്റ് ചികിത്സയിലായിരുന്ന സ്ത്രീ മരിച്ചു. കണ്ടാണശേരി പോസ്റ്റ് ഓഫിസിലെ താത്കാലിക ജീവനക്കാരി ഷീല(52) യാണ് മരിച്ചത്. മൂന്ന് ദിവസം മുമ്പാണ് തെരുവ് നായയുടെ കടിയേറ്റത്. ആശുപത്രിയിലെത്തി കുത്തിവയ്പ് എടുത്തിരുന്നു. കുത്തിവയ്പ് എടുത്ത ശേഷം വീട്ടിലെത്തി ഭക്ഷണം കഴിക്കുന്നതിനിടെ ഛർദിക്കുകയായിരുന്നു.
ഒറ്റയ്ക്ക് കഴിഞ്ഞിരുന്ന ഇവർ രാത്രി സഹോദരിയുടെ വീട്ടിലാണ് ഉറങ്ങിയിരുന്നത്. ഇങ്ങനെ പോയി മടങ്ങുന്നതിനിടെയാണ് തെരുവുനായയുടെ കടിയേറ്റത്. മൃതദേഹം താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. മരണകാരണം പോസ്റ്റുമോർട്ടത്തിന് ശേഷമേ വ്യക്തമാകൂ.
Read Also: നായയുടെ ശരീരത്തിൽ തുളച്ചുകയറിയത് മൂന്ന് വെടിയുണ്ടകൾ; ഒടുവിൽ മരണത്തിന് കീഴടങ്ങി
Story Highlights: Woman dies of dog bite Thrissur
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here