Advertisement

അടിവസ്ത്രമഴിപ്പിച്ച സംഭവം; സംസ്ഥാന സർക്കാർ വീഴ്‌ച മറച്ചുവയ്ക്കാൻ ശ്രമിക്കരുത്; അൽഫോൺസ് കണ്ണന്താനം

July 19, 2022
Google News 2 minutes Read

നീറ്റ് പരീക്ഷയിലെ പരിശോധനയിൽ പ്രതികരണവുമായി മുൻ എൻട്രൻസ് കമ്മീഷണർ അൽഫോൺസ് കണ്ണന്താനം. വിദ്യാർത്ഥിയുടെ അടിവസ്ത്രം അഴിപ്പിച്ചത് ക്രിമിനൽ കുറ്റമെന്ന് അൽഫോൺസ് കണ്ണന്താനം ട്വന്റിഫോറിനോട് പറഞ്ഞു. എൻട്രൻസ് പരീക്ഷയുടെ ലക്ഷ്യത്തിനെതിരാണ് ഇത്തരം സംഭവങ്ങൾ. കുട്ടികളെ മാനസികമായി തകർത്തിട്ടല്ല പരീക്ഷകൾ നടത്തപ്പെടേണ്ടതെന്ന് അൽഫോൺസ് കണ്ണന്താനം പറഞ്ഞു. സംസ്ഥാന സർക്കാർ വീഴ്‌ച മറച്ചുവയ്ക്കാൻ ശ്രമിക്കരുതെന്നും അദ്ദേഹം പറഞ്ഞു.(alphonse kananthanam against neet exam undressing incident kerala)

Read Also: “കണക്കുകൂട്ടലുകൾക്ക് അപ്പുറം”; ടെലിസ്കോപ്പിൽ കണ്ടെത്തിയ കൗതുകക്കാഴ്ച

അതേസമയം സംഭവത്തിൽ പരാതിയുമായി കൂടുതൽ വിദ്യാർത്ഥികൾ രംഗത്തെത്തി. ഉണ്ടായത് മോശം അനുഭവമെന്ന് വിദ്യാർത്ഥികൾ ട്വന്റിഫോറിനോട് പറഞ്ഞു. അടിവസ്ത്രം നിർബന്ധിച്ച് അഴിപ്പിച്ചു, മുടി മുന്നിലേക്ക് ഇട്ടാണ് പരീക്ഷ എഴുതിയതെന്നും വിദ്യാർത്ഥികൾ പറഞ്ഞു. കുട്ടികൾ ഹാളിൽ ഇരുന്ന് കരയുകയായിരുന്നു. പരീക്ഷയ്ക്ക് ശേഷവും മോശം പെരുമാറ്റം അനുഭവപ്പെട്ടു.

അതേസമയം നീറ്റ് പരീക്ഷയ്‌ക്കെത്തിയ വിദ്യാര്‍ത്ഥിനികളെ കൊണ്ട് അടിവസ്ത്രമഴിപ്പിച്ച സംഭവത്തില്‍ കനത്ത പ്രതിഷേധത്തില്‍ കേരളം. വിഷയത്തില്‍ ഇടപെട്ട് ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ.ആര്‍ ബിന്ദു കേന്ദ്രമന്ത്രി ധര്‍മേന്ദ്ര പ്രധാന് കത്തയച്ചു.

കൊല്ലം ആയൂരിലെ കോളജിലാണ് പരീക്ഷ എഴുതാനെത്തിയ പെണ്‍കുട്ടികളുടെ അടിവസ്ത്രം ഉദ്യോഗസ്ഥര്‍ അഴിപ്പിച്ച് പരിശോധിച്ചതായി പരാതി ഉയര്‍ന്നത്.സംഭവത്തില്‍ അപമാനിതയായ ഒരു പെണ്‍കുട്ടി കൊട്ടാരക്കര ഡിവൈഎസ്പിക്ക് പരാതി നല്‍കി. ഇതോടെയാണ് വിവരം പുറത്തറിഞ്ഞത്. മനുഷ്യാവകാശ കമ്മീഷന്‍ അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. കമ്മീഷന്‍ അംഗം ബീനാകുമാരിയാണ് അന്വേഷണത്തിന് ഉത്തരവിട്ടത്. അന്വേഷണം നടത്തി 15 ദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് നിര്‍ദേശം. കൊല്ലം റൂറല്‍ എസ്പിക്കാണ് നിര്‍ദേശം നല്‍കിയത്.

Story Highlights: alphonse kananthanam against neet exam undressing incident kerala

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here