അടിവസ്ത്രമഴിപ്പിച്ച സംഭവം; പൊലീസ് അന്വേഷണം ഇഴഞ്ഞു നീങ്ങുന്നു; പ്രതികളെ സംരക്ഷിക്കാൻ ശ്രമം; ബിന്ദു കൃഷ്‌ണ

നീറ്റ് പരീക്ഷയിലെ വിദ്യാർത്ഥികളുടെ അടിവസ്ത്രമഴിപ്പിച്ച സംഭവത്തിൽ പൊലീസ് അന്വേഷണം ഇഴഞ്ഞു നീങ്ങുന്നു, പ്രതികളെ സംരക്ഷിക്കാൻ ശ്രമം നടക്കുനെന്ന് കോൺഗ്രസ് നേതാവ് ബിന്ദു കൃഷ്‌ണ ട്വന്റിഫോറിനോട് പറഞ്ഞു. പൊലീസ് ഇന്നലെ തന്നെ അന്വേഷണം ആരംഭിച്ച് പ്രതികളെ കണ്ടുപിടിക്കേണ്ടതായിരുന്നു. ആരൊക്കെയാണ് പരീക്ഷ ഡ്യൂട്ടിയിൽ ഉണ്ടായിരുന്നത് എന്നത് കണ്ടെത്തുവാൻ അധിക സമയം എടുക്കേണ്ട ആവശ്യകതയില്ല. ആരെയെങ്കിലും സംരക്ഷിനാണ് സമയം നീട്ടിക്കൊണ്ടുപോകുന്നത് എന്നതിൽ ആശങ്കയില്ലാതില്ല. എത്രയും പെട്ടന്ന് ആളിനെ കണ്ടെത്തി കേസെടുക്കണം.(bindu krishna about neet exam undressing incident)
Read Also: “കണക്കുകൂട്ടലുകൾക്ക് അപ്പുറം”; ടെലിസ്കോപ്പിൽ കണ്ടെത്തിയ കൗതുകക്കാഴ്ച
ഇതിനിടയിൽ പരാതി ലഭിച്ചിട്ടില്ലെന്ന് നാഷണൽ ഏജൻസി പറഞ്ഞതായി അറിയാൻ ഇടയായി. അത്തരത്തിലൊരു കുറ്റകൃത്യം നടന്നിട്ടില്ലെന്ന് നാഷണൽ ടെസ്റ്റിംഗ് ഏജൻസി പറയുന്നു. കേസ് അട്ടിമറിക്കാനുള്ള ശ്രമം നടക്കുന്നു. പരാതിയിൽ ആരോപണവിധേയരായ പ്രതികളെ കണ്ടെത്തി എത്രയും പെട്ടന്ന് അറസ്റ്റ് ചെയ്യണം. ഇത്തരം മനുഷ്യാവകാശ ലംഘനം നടത്തിയവർക്കെതിരെ കേസെടുക്കണം. മറ്റൊരു സ്ഥാപനത്തിനെതിരെയും സമാനരീതിയിലുള്ള കുറ്റകൃത്യം നടന്നതായി പരാതി ലഭിച്ചതായും ബിന്ദു കൃഷ്‌ണ ട്വന്റിഫോറിനോട് പറഞ്ഞു.
അതേസമയം നീറ്റ് പരീക്ഷയിലെ പരിശോധനയിൽ പ്രതികരണവുമായി മുൻ എൻട്രൻസ് കമ്മീഷണർ അൽഫോൺസ് കണ്ണന്താനം പറഞ്ഞു. വിദ്യാർത്ഥിയുടെ അടിവസ്ത്രം അഴിപ്പിച്ചത് ക്രിമിനൽ കുറ്റമെന്ന് അൽഫോൺസ് കണ്ണന്താനം ട്വന്റിഫോറിനോട് പറഞ്ഞു. എൻട്രൻസ് പരീക്ഷയുടെ ലക്ഷ്യത്തിനെതിരാണ് ഇത്തരം സംഭവങ്ങൾ. കുട്ടികളെ മാനസികമായി തകർത്തിട്ടല്ല പരീക്ഷകൾ നടത്തപ്പെടേണ്ടതെന്ന് അൽഫോൺസ് കണ്ണന്താനം പറഞ്ഞു. സംസ്ഥാന സർക്കാർ വീഴ്‌ച മറച്ചുവയ്ക്കാൻ ശ്രമിക്കരുതെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം സംഭവത്തിൽ പരാതിയുമായി കൂടുതൽ വിദ്യാർത്ഥികൾ രംഗത്തെത്തി. ഉണ്ടായത് മോശം അനുഭവമെന്ന് വിദ്യാർത്ഥികൾ ട്വന്റിഫോറിനോട് പറഞ്ഞു. അടിവസ്ത്രം നിർബന്ധിച്ച് അഴിപ്പിച്ചു, മുടി മുന്നിലേക്ക് ഇട്ടാണ് പരീക്ഷ എഴുതിയതെന്നും വിദ്യാർത്ഥികൾ പറഞ്ഞു. കുട്ടികൾ ഹാളിൽ ഇരുന്ന് കരയുകയായിരുന്നു. പരീക്ഷയ്ക്ക് ശേഷവും മോശം പെരുമാറ്റം അനുഭവപ്പെട്ടു.
കൊല്ലം ആയൂരിലെ കോളജിലാണ് പരീക്ഷ എഴുതാനെത്തിയ പെണ്‍കുട്ടികളുടെ അടിവസ്ത്രം ഉദ്യോഗസ്ഥര്‍ അഴിപ്പിച്ച് പരിശോധിച്ചതായി പരാതി ഉയര്‍ന്നത്.സംഭവത്തില്‍ അപമാനിതയായ ഒരു പെണ്‍കുട്ടി കൊട്ടാരക്കര ഡിവൈഎസ്പിക്ക് പരാതി നല്‍കി. ഇതോടെയാണ് വിവരം പുറത്തറിഞ്ഞത്. മനുഷ്യാവകാശ കമ്മീഷന്‍ അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. കമ്മീഷന്‍ അംഗം ബീനാകുമാരിയാണ് അന്വേഷണത്തിന് ഉത്തരവിട്ടത്. അന്വേഷണം നടത്തി 15 ദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് നിര്‍ദേശം. കൊല്ലം റൂറല്‍ എസ്പിക്കാണ് നിര്‍ദേശം നല്‍കിയത്.
Story Highlights: bindu krishna about neet exam undressing incident
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here