‘കോൺഗ്രസുകാർക്ക് നിലവാരമില്ല, എന്തും വിളിച്ചുപറയും’; വിലക്കുന്നതിന് പകരം പുരസ്കാരം നൽകുകയാണ് ഇൻഡിഗോ ചെയ്യേണ്ടത്; ഇപി ജയരാജൻ

കോൺഗ്രസുകാർ നിലവാരമില്ലാത്തവരാണെന്ന് എൽഡിഎഫ് കൺവീനർ ഇപി ജയരാജൻ. എന്തും വിളിച്ചുപറയും, കുറച്ച് കഴിയുമ്പോ മാപ്പ് പറയും. അവർ പറയുന്നതിനൊന്നും മറുപടിയില്ല. ശബരിനാഥനെതിരെ വ്യക്തമായ തെളിവുണ്ട്. അതിന്റെ അടിസ്ഥാനത്തിലാണ് അദ്ദേഹത്തെ ചോദ്യം ചെയ്തത്. മുഖ്യമന്ത്രിയെ അപായപ്പെടുത്താൻ വിമാനത്തിനകത്ത് കഠാര പോലുള്ള വല്ലതും കടത്താൻ ശ്രമിച്ചോയെന്ന് പരിശോധിക്കണമെന്ന് ഇപി ജയരാജൻ പറഞ്ഞു.(ep jayarajan about sabarinathan arrest)
വിലക്കുന്നതിന് പകരം പുരസ്കാരം നൽകുകയാണ് ഇൻഡിഗോ ചെയ്യേണ്ടതെന്ന് ഇപി ജയരാജൻ പറഞ്ഞു. വിമാനത്തിനകത്ത് ആസൂത്രിതമായി മുഖ്യമന്ത്രിയെ ആക്രമിക്കാനുള്ള ശ്രമമായിരുന്നു നടന്നതെന്ന് അദ്ദേഹം പറഞ്ഞു. മാനസിക രോഗികൾ കുറേയുണ്ട്. അവരാണ് ട്രോളുകൾ ഉണ്ടാക്കുന്നത്. കോൺഗ്രസിന്റെ ഡൽഹിയിലുള്ള എംപിമാർ ക്രിമിനലുകളെ സംരക്ഷിക്കാൻ കത്തയച്ചു.
Read Also: “കണക്കുകൂട്ടലുകൾക്ക് അപ്പുറം”; ടെലിസ്കോപ്പിൽ കണ്ടെത്തിയ കൗതുകക്കാഴ്ച
ഇൻഡിഗോ ബഹിഷ്കരിച്ചു, അവരെ ഞാനും ബഹിഷ്കരിച്ചു. അവരോട് നടപടി തിരുത്താൻ ഞാൻ കത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്. വിമാനത്തിൽ യൂത്ത് കോൺഗ്രസുകാര് 7, 8 സീറ്റുകളിലായിരുന്നു. മറ്റൊരാൾ മൗനം ദീക്ഷിച്ചായിരുന്നു. ഞാൻ ഇരുന്നത് 18 ലും മുഖ്യമന്ത്രി 20ലുമായിരുന്നു. ലാന്റ് ചെയ്ത ഉടൻ ഇവർ ചാടിയെഴുന്നേറ്റു. ഞാൻ രണ്ട് സീറ്റ് പിടിച്ച് നിന്നത് കൊണ്ട് മുഖ്യമന്ത്രിക്കടുത്തേക്ക് അവർക്ക് എത്താനായില്ല. അവരുടെ വിമാനത്തിൽ അക്രമം ചെയ്യാൻ വന്നവരെ അതിന് സാധിക്കാത്ത സാഹചര്യം സൃഷ്ടിച്ചതിനെ എനിക്ക് പുരസ്കാരം നൽകുകയായിരുന്നു വേണ്ടതെന്നും ഇപി ജയരാജൻ പറഞ്ഞു.
Story Highlights: ep jayarajan about sabarinathan arrest
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here