ശബരീനാഥന്റെ അറസ്റ്റ് നിയമവിരുദ്ധം; സിപിഐഎമ്മിന്റേത് പടുവിഡ്ഢിത്തമെന്ന് കെ.സുധാകരൻ

മുഖ്യമന്ത്രിക്കെതിരായ വധശ്രമ ഗൂഢാലോചനയിൽ കെ എസ് ശബരീനാഥനെ അറസ്റ്റ് ചെയ്ത സംഭവത്തില്‍ പ്രതികരണവുമായി കെ.പി.സി.സി പ്രസിഡന്റ് കെ സുധാകരന്‍. ചെറുപ്പക്കാരായ നേതാക്കള്‍ക്കെതിരായ സിപിഐഎം നീക്കം നേരിടുമെന്ന് കെ.സുധാകരന്‍ പറഞ്ഞു. ശബരീനാഥന്റെ അറസ്റ്റ് നിയമവിരുദ്ധമെന്നും സിപിഐഎമ്മിന്റേത് പടുവിഡ്ഢിത്തമെന്നും അദ്ദേഹം വിമർശിച്ചു.(k sudhakaran on sabarinathan arrest)
Read Also: “കണക്കുകൂട്ടലുകൾക്ക് അപ്പുറം”; ടെലിസ്കോപ്പിൽ കണ്ടെത്തിയ കൗതുകക്കാഴ്ച
അറസ്റ്റിനെ പേടിയില്ല, നിയമപരമായി നേരിടുമെന്നും സുധാകരന്‍ വ്യക്തമാക്കി. അധികാരം ഉപയോഗിച്ചും നിയമത്തെ ദുർവ്യാഖ്യാനം ചെയ്തും നടത്തിയ അറസ്റ്റാണിതെന്നും സുധാകരൻ കുറ്റപ്പെടുത്തി. മുൻകൂർ ജാമ്യഹർജി പരിഗണിക്കും വരെ അറസ്റ്റ് പാടില്ലെന്ന കോടതി നിർദ്ദേശം നിലനിൽക്കെയാണ് ശബരീനാഥിനെ പൊലീസ് അറസ്റ്റ് ചെയ്തതെന്ന് സുധാകരന്‍ വ്യക്തമാക്കി.കേസിൽ അറസ്റ്റിലായ മുൻ എംഎൽഎ കെ എസ് ശബരീനാഥനായി കോടതിയിൽ ജാമ്യാപേക്ഷ സമർപ്പിച്ചു. തിരുവനന്തപുരം ജില്ലാ സെഷൻസ് കോടതിയിലാണ് ശബരീനാഥിന്‍റെ അഭിഭാഷകൻ ജാമ്യാപേക്ഷ സമർപ്പിച്ചത്.
കരിങ്കൊടി കാണിക്കാൻ ആഹ്വാനം ചെയ്തതിന്‍റെ പേരിലാണ് അറസ്റ്റ് എങ്കിൽ എത്ര പേരെ അറസ്റ്റ് ചെയ്യും എന്ന് കാണണമെന്ന് ഷാഫി പറമ്പിൽ. മുഖ്യമന്ത്രിക്കെതിരെ കരിങ്കൊടി കാണിക്കാൻ മാത്രമാണ് വാട്സ്ആപ്പ് ചാറ്റിൽ പറയുന്നത്. നാളെ മുഖ്യമന്ത്രിയെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ കരിങ്കൊടി കാണിക്കുമെന്ന് ഷാഫി പറമ്പിൽ പറഞ്ഞു.
Story Highlights: k sudhakaran on sabarinathan arrest
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here