കള്ളക്കുറിച്ചിയിലെ ആത്മഹത്യ; പ്ലസ് ടു വിദ്യാര്‍ത്ഥിനിയുടെ റീ പോസ്റ്റ്‌മോര്‍ട്ടം പൂര്‍ത്തിയായി

കള്ളക്കുറിച്ചിയില്‍ ആത്മഹത്യ ചെയ്ത പ്ലസ് ടു വിദ്യാര്‍ത്ഥിനിയുടെ റീ പോസ്റ്റ്‌മോര്‍ട്ടം പൂര്‍ത്തിയായി. ഹൈക്കോടതി നിയോഗിക മൂന്നംഗ ഫോറന്‍സിക് സംഘത്തിന്റെ നേതൃത്വത്തിലാണ് പോസ്റ്റ്‌മോര്‍ട്ടം നടത്തിയത്. പോസ്റ്റ്‌മോര്‍ട്ടം പൂര്‍ണമായും വീഡിയോയില്‍ ചിത്രീകരിച്ചിട്ടുണ്ട്. കുട്ടിയുടെ മൃതദേഹം സ്വീകരിക്കാന്‍ ബന്ധുക്കള്‍ ഇന്നും എത്തിയില്ല ( kallakurichi re postmortem completed ).
കുടുംബത്തിന്റെ ആവശ്യം അംഗീകരിച്ച മദ്രാസ് ഹൈക്കോടതിയുടെ ഉത്തരവ് പ്രകാരമാണ് റി പോസ്റ്റ്‌മോര്‍ട്ടം. പെണ്‍കുട്ടിയുടെ ആത്മഹത്യ തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ 325 പേരെ ഇതുവരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
സ്‌കൂള്‍ ക്യാമ്പസില്‍ ഞായറാഴ്ച നടന്ന പ്രതിഷേധങ്ങള്‍ക്കെതിരെ രൂക്ഷ വിമര്‍ശനമാണ് മദ്രാസ് ഹൈക്കോടതി ഇന്നലെ നടത്തിയത്. ചിന്നസേലത്തേത് പദ്ധതിയിട്ട് നടപ്പാക്കിയ പ്രതിഷേധമെന്ന് കോടതി പറഞ്ഞു.പ്രതിയെ പിടിക്കാന്‍ സ്‌കൂള്‍ കത്തിച്ചാല്‍ മതിയോയെന്നും കുട്ടികളുടെ ടീസിയും മറ്റ് രേഖകളും അടക്കം കത്തിക്കാന്‍ ആരാണ് അനുവാദം തന്നതെന്നും പ്രതിഷേധക്കാരോട് മദ്രാസ് ഹൈക്കോടതി സിങ്കിള്‍ ബെഞ്ച് ജഡ്ജ് സതീഷ് കുമാര്‍ ചോദിച്ചു. പ്രത്യേക സാഹചര്യത്തില്‍ ചിന്നസേലത്തെ നിരോധനാജ്ഞ 31 വരെ നീട്ടി.
Story Highlights: kallakurichi re postmortem completed
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here