തമിഴ്നാട് കള്ളകുറിച്ചിയിൽ ജീവനൊടുക്കിയ വിദ്യാർത്ഥിനിയുടെ മൃതദേഹം ബന്ധുക്കൾ ഇന്ന് ഏറ്റുവാങ്ങിയേക്കും

തമിഴ്നാട് കള്ള കുറിച്ചിയിൽ ആത്മഹത്യ ചെയ്ത പ്ലസ് ടു വിദ്യാർത്ഥിനിയുടെ മൃതദേഹം ബന്ധുക്കൾ ഇന്ന് ഏറ്റുവാങ്ങിയേക്കും. മദ്രാസ് ഹൈക്കോടതി നിർദേശപ്രകാരം കഴിഞ്ഞദിവസം മൃതദേഹം റിപ്പോർട്ട് നടത്തിയിരുന്നു. എത്രയും വേഗം മൃതദേഹം ഏറ്റുവാങ്ങണം എന്ന് ആവശ്യപ്പെട്ട് പെൺകുട്ടിയുടെ വീടിനു മുന്നിൽ നോട്ടീസ് പതിപ്പിച്ചിരുന്നു. പെൺകുട്ടിയുടെ ബന്ധുക്കളെ കണ്ടെത്താൻ സാധിക്കാത്ത സാഹചര്യത്തിലാണ് നോട്ടീസ് പതിപ്പിച്ചത്. അതേസമയം, സ്കൂൾ ആക്രമണക്കേസിൽ ആകെ അറസ്റ്റിലായവരുടെ എണ്ണം 400 കവിഞ്ഞു. കേസിൽ സിബിസിഐഡി അന്വേഷണം പുരോഗമിക്കുകയാണ്. (kallakurichi student dead body)
കഴിഞ്ഞ ദിവസം രാത്രിയാണ് പെൺകുട്ടിയുടെ റീ പോസ്റ്റ്‌മോർട്ടം പൂർത്തിയായത്. ഹൈക്കോടതി നിയോഗിച്ച ഫോറൻസിക് സർജന്മാരുടെ മൂന്നംഗ സംഘമാണ് പോസ്റ്റ്‌മോർട്ടം ചെയ്തത്. പോസ്റ്റ്‌മോർട്ടം പൂർണമായും വിഡിയോയിൽ ചിത്രീകരിച്ചിട്ടുണ്ട്. കുട്ടിയുടെ മൃതദേഹം സ്വീകരിക്കാൻ ബന്ധുക്കൾ എത്താത്ത സാഹചര്യത്തിൽ മൃതദേഹം ആശുപത്രി മോർച്ചറിയിലേക്ക് മാറ്റിയിരുന്നു.
ബന്ധുക്കളുടെ അസാന്നിദ്ധ്യത്തിൽ മദ്രാസ് ഹൈക്കോടതിയുടെ നിർദേശപ്രകാരമാണ് പോസ്റ്റ്‌മോർട്ടം നടത്തിയത്. ഡോക്ടർമാരുടെ സംഘം രാവിലെ മുതൽ കള്ളക്കുറിച്ചി ജില്ലാ ആശുപത്രിയിൽ കാത്തുനിന്നിട്ടും പെൺകുട്ടിയുടെ കുടുംബം എത്തിയിട്ടില്ലെന്ന് കാട്ടി പബ്ലിക് പ്രോസിക്യൂട്ടർ അടിയന്തരമായി കോടതിയെ സമീപിക്കുകയായിരുന്നു. കുട്ടിയുടെ കുടുംബവുമായി ഫോണിൽ ബന്ധപ്പെടാനും കഴിഞ്ഞിരുന്നില്ല.
Read Also: കള്ളക്കുറിച്ചിയിലെ ആത്മഹത്യ; പ്ലസ് ടു വിദ്യാര്‍ത്ഥിനിയുടെ റീ പോസ്റ്റ്‌മോര്‍ട്ടം പൂര്‍ത്തിയായി
കള്ളക്കുറിച്ചി ശക്തി മെട്രിക് ഇൻ്റർനാഷണൽ സ്‌കൂളിൽ പ്ലസ് ടു വിദ്യാർഥിനി ചൊവ്വാഴ്‌ച ആത്മഹത്യ ചെയ്‌തതോടെയാണ് പ്രശ്‌നങ്ങളുടെ തുടക്കം. രണ്ട് അധ്യാപകരുടെ പീഡനം സഹിക്കവയ്യാതെയാണ് താൻ ആത്മഹത്യ ചെയ്യുന്നതെന്ന് പെൺകുട്ടി എഴുതിയ ആത്മഹത്യാ കുറിപ്പ് ലഭിച്ചിരുന്നു. ഈ മാസം 13 പുലർച്ചെ സ്‌കൂൾ ഹോസ്‌റ്റലിൽ വച്ച് സ്‌കൂൾ കാവൽക്കാരനാണ് മരിച്ചനിലയിൽ പെൺകുട്ടിയെ കണ്ടത്.
പെൺകുട്ടിയുടെ കുറിപ്പിലെ ആരോപണങ്ങൾ ആരോപണവിധേയരായ അധ്യാപകർ തളളി. സാധാരണ കുട്ടികളോട് പറയുന്ന രീതിയിൽ പഠിക്കാൻ പറയുക മാത്രമാണ് ചെയ്തത്. സാധാരണ കുട്ടികളോട് പറയുന്ന രീതിയിൽ പഠിക്കാൻ പറയുക മാത്രമാണ് ചെയ്തത്. കുട്ടിയെ ഉപദേശിക്കുക മാത്രമേ ചെയ്തുള്ളൂവെന്നും അധ്യാപകർ പറഞ്ഞു. തുടർന്ന് വിദ്യാർത്ഥികളും നാട്ടുകാരും ചേർന്ന് ശക്തമായ പ്രതിഷേധവുമായി രംഗത്തിറങ്ങുകയായിരുന്നു.
Story Highlights: kallakurichi student dead body
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here