ഓണ്‍ലൈന്‍ റമ്മിയുടെ പരസ്യങ്ങളില്‍ നിന്ന് സിനിമാ താരങ്ങള്‍ പിന്മാറണം; കെ.ബി ഗണേഷ് കുമാര്‍ എംഎല്‍എ

ഓണ്‍ലൈന്‍ റമ്മിയുടെ പരസ്യങ്ങളില്‍ നിന്ന് സിനിമാ താരങ്ങള്‍ പിന്മാറണമെന്ന് കെ ബി ഗണേഷ് കുമാര്‍ എംഎല്‍എ. ഇത്തരം പരസ്യങ്ങളില്‍ നിന്ന് താരങ്ങളെ പിന്തിരിപ്പിക്കാന്‍ സാംസ്‌കാരിക മന്ത്രി ഇടപെടണമെന്നും കെ ബി ഗണേഷ് കുമാര്‍ നിയമസഭയില്‍ പറഞ്ഞു.(kb ganesh kumar criticise celebrities acting in online rummy ads)
എന്നാല്‍ റമ്മിയുടെ പരസ്യങ്ങളിലെ അഭിനയം നിയമം വഴി നിയന്ത്രിക്കാന്‍ കഴിയില്ലെന്നും താരങ്ങളുടെ മനസിലാണ് സാംസ്‌കാരിക വിപ്ലവം ഉണ്ടാകേണ്ടതെന്നും വി എന്‍ വാസവന്‍ മറുപടി നല്‍കി. പിന്മാറാനുള്ള അഭ്യര്‍ത്ഥന വേണമെങ്കില്‍ നടത്താമെന്നും അദ്ദേഹം പറഞ്ഞു.
Read Also: കോഴിക്കോട് സ്വദേശിനി ബിജിഷയെ ആത്മഹത്യയിലേക്ക് നയിച്ചത് ഓൺലൈൻ റമ്മി കളി
‘ഇത്തരം സാമൂഹ്യ വിരുദ്ധ, സാമൂഹ്യ ദ്രോഹ പരസ്യങ്ങളിലാണ് നമ്മുടെ ആദരണീയരായ കലാകാരന്മാര്‍ പങ്കെടുക്കുന്നത്. ഷാരൂഖ് ഖാന്‍ ഇന്ത്യയിലെ വലിയ നടനാണ്, പൈസയില്ലാത്ത ആളല്ലല്ലോ. വിരാട് കോലി, നല്ലൊരു സ്‌പോര്‍ട്‌സ് താരമാണ്, പൈസയില്ലാത്തഞ്ഞിട്ടല്ലല്ലോ ഈ പരസ്യങ്ങള്‍ ചെയ്യുന്നത്. വിജയ് യേശുദാസ്, റിമി ടോമി ഇവരൊക്കെ സ്ഥിരമായി ഈ പരസ്യത്തില്‍ അഭിനയിക്കുന്നുണ്ട്. ഇത്തരം സാമൂഹ്യ വിരുദ്ധ പരസ്യങ്ങളില്‍ അഭിനയിക്കുന്നത് അവസാനിപ്പിക്കണം’. ഗണേഷ് കുമാര്‍ പറഞ്ഞു.
Story Highlights: kb ganesh kumar criticise celebrities acting in online rummy ads
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here