മാസം 25 ലക്ഷം, ഭാര്യയായിരിക്കണം; വിശാലിന്റെ നായികയോട് ബിസിനസുകാരന്റെ ഓഫര്‍

പ്രമുഖ വ്യവസായി നടത്തിയ വിവാഹവാഗ്ദാനത്തെ പറ്റി തുറന്ന് പറഞ്ഞ് ബോളിവുഡ് താരം നീതു ചന്ദ്ര. ഭാര്യയായാൽ മാസം 25 ലക്ഷം രൂപ ശമ്പളം നൽകാമായിരുന്നു എന്നായിരുന്നു വാഗ്ദാനമെന്ന് താരം ബോളിവുഡ് ഹങ്കാമയ്ക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. ഇപ്പോൾ തനിക്ക് അവസരങ്ങൾ ഒന്നും തന്നെ ലഭിക്കുന്നില്ലെന്നും എങ്ങനെ ജീവിക്കുമെന്ന ആശങ്കയിലാണെന്നും താരം കൂട്ടിചേർത്തു.
വിശാലിനൊപ്പം തീരാത്ത വിളയാട്ട് പുള്ളൈ പോലുള്ള പ്രമുഖ ചിത്രങ്ങളിലെ നായികയായിരുന്നു നീതു ചന്ദ്ര. തനിക്കിപ്പോള്‍ സിനിമകള്‍ പോലും കിട്ടുന്നില്ലെന്ന് നീതു ചന്ദ്ര പറയുന്നു. അതേസമയം നടിയുടെ പരാമര്‍ശങ്ങള്‍ ഇതിനോടകം വൈറലായി കഴിഞ്ഞു.
വിജയിച്ച താരത്തിന്റെ പരാജയപ്പെട്ട കഥയാണ് തന്റേത്. 13 ദേശീയ പുരസ്കാര ജേതാക്കൾക്കൊപ്പം ജോലി ചെയ്തു. അതും വലിയ സിനിമകളിൽ. പക്ഷേ ഇപ്പോൾ ജോലിയൊന്നും ഇല്ല. നീതു ശരിയാവില്ലെന്ന് വളരെ പ്രശസ്തനായ ഒരു കാസ്റ്റിങ് ഡയറക്ടർ ഓഡിഷന് ചെന്നപ്പോൾ മുഖത്തുനോക്കി പറഞ്ഞിട്ടുണ്ടെന്നും അവർ കൂട്ടിച്ചേർത്തു.
Read Also: ജെന്നിഫർ ലോപ്പസ് വിവാഹിതയായി; ചിത്രങ്ങൾ
2005-ൽ പുറത്തിറങ്ങിയ ഗരം മസാല എന്ന ചിത്രത്തിലൂടെയാണ് നീതു ചന്ദ്ര ബോളിവുഡിൽ അരങ്ങേറുന്നത്. 2011-ൽ പുറത്തിറങ്ങിയ കുഛ് ലവ് ജൈസാ എന്ന ചിത്രമാണ് അവരഭിനയിച്ച് ഒടുവിൽ പുറത്തിറങ്ങിയത്.
Story Highlights: Neetu Chandra says businessman offered ₹25 lakh to become his ‘salaried wife’
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here