രാജ്യത്തിൻ്റെ അഭിമാനം, പി.ടി ഉഷയ്ക്ക് ഇന്ത്യൻ പാർലമെന്റിലേക്ക് സ്വാഗതം; വി. മുരളീധരൻ

സത്യപ്രതിജ്ഞ ചെയ്യുന്നതിന് മുന്നോടിയായുള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കാനായി പാർലമെൻ്റിൽ എത്തിയ പി.ടി ഉഷയ്ക്കൊപ്പമുള്ള ചിത്രങ്ങൾ ഫെയ്സ് ബുക്കിൽ പങ്കുവെച്ച് വി. മുരളീധരൻ എം.പി. രാജ്യത്തിൻ്റെ അഭിമാനമാണ് പി.ടി ഉഷയെന്നും അവരെ ഇന്ത്യൻ പാർലമെന്റിലേക്ക് സ്വാഗതം ചെയ്യുകയാണെന്നും അദ്ദേഹം ഫെയ്സ് ബുക്കിൽ കുറിച്ചു. ( V Muraleedharan shared pictures of PT Usha’s visit to the Indian Parliament )
ഇതിഹാസ താരം പി.ടി ഉഷ രാജ്യസഭാ എംപിയായി ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. രൺദീപ് സിംഗ് സുർജേവാൾ, പി ചിദംബരം, കപിൽ സിബൽ, ആർ ഗേൾ രാജൻ, എസ് കല്യാൺ സുന്ദരം, കെആർഎൻ രാജേഷ് കുമാർ, ജാവേദ് അലി ഖാൻ, വി വിജേന്ദ്ര പ്രസാദ് തുടങ്ങിയവരും ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് രാജ്യസഭാ അംഗങ്ങളാകും.
Read Also: ‘പ്രധാനമന്ത്രിയുടെ ട്വീറ്റ് വലിയ അംഗീകാരം’; പി.ടി ഉഷ
പാർലമെന്റിന്റെ വർഷകാല സമ്മേളനത്തിന്റെ ആദ്യ ദിവസം വിവിധ രാഷ്ട്രീയ പാർട്ടികളിൽ നിന്ന് പുതുതായി തെരഞ്ഞെടുക്കപ്പെട്ട അംഗങ്ങൾ സത്യപ്രതിജ്ഞ ചെയ്തു. ക്രിക്കറ്റ് തരാം ഹർഭജൻ സിംഗ്, ബിസിസിഐ വൈസ് പ്രസിഡന്റ് രാജീവ് ശുക്ല, ബീഹാർ മുൻ മുഖ്യമന്ത്രി ലാലു പ്രസാദ് യാദവിന്റെ മകൾ മിസ ഭാരതി എന്നിവരും മറ്റ് 25 ഓളം നേതാക്കളും ഇതിൽ ഉൾപ്പെടുന്നു. പി.ടി ഉഷ, സംഗീത സംവിധായകൻ ഇളയരാജ എന്നിവർക്ക് കഴിഞ്ഞ ദിവസം രാജ്യസഭയിൽ ഹാജരാകാൻ കഴിഞ്ഞിരുന്നില്ല.
Story Highlights: V Muraleedharan shared pictures of PT Usha’s visit to the Indian Parliament
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here