കേരളത്തില്‍ പെണ്‍കുഞ്ഞുങ്ങളുടെ ജനനനിരക്ക് വര്‍ധിച്ചു…

2020 ലെ വാര്‍ഷിക സ്ഥിതി വിവരക്കണക്ക് പ്രകാരം കേരളത്തില്‍ പെണ്‍കുഞ്ഞുങ്ങളുടെ ജനനത്തില്‍ ക്രമാതീതമായ വര്‍ധനവ്. 1000 പുരുഷന്മാര്‍ക്ക് 968 സ്ത്രീകള്‍ എന്ന നിരക്കിലാണ് കേരളത്തിലെ സ്ത്രീ-പുരുഷ അനുപാതം. ഒരു പതിറ്റാണ്ടിലെ ഏറ്റവും വലിയ നിരക്കായാണിതിനെ കണക്കാക്കുന്നത്. 2019 ൽ 1000 പുരുഷന്മാര്‍ക്ക് 960 സ്ത്രീകൾ എന്നായിരുന്നു കണക്ക്. 2018 ൽ അത് 963 ആയിരുന്നു. 2011 ൽ 1000 പുരുഷന്മാർക്ക് 939 എന്നിങ്ങനെയായിരുന്നു അനുപാതം. 2020 ആകെ ജനിച്ചത് 4,46,891 കുട്ടികളാണ്. അതില്‍ 2,19,809 പെണ്‍കുട്ടികൾ 2,27,053 ആണ്‍കുട്ടികൾ എന്നിങ്ങനെയായിരുന്നു കണക്കുകൾ. 29 കുട്ടികളുടെ ലിംഗം രേഖപ്പെടുത്തിയിട്ടില്ല.
ജനനനിരക്ക് താരതമ്യേന കൂടുതലായി രേഖപെടുത്തിയിരിക്കുന്നത് നഗരങ്ങളിലാണ്. 2020 ല്‍ ഗ്രാമങ്ങളില്‍ 1,38,910 ജനിച്ചപ്പോള്‍ നഗരത്തില്‍ 3,07,981 കുഞ്ഞുങ്ങള്‍ ജനിച്ചു. സ്ത്രീകള്‍ക്ക് പുരുഷന്മാരേക്കാള്‍ ഉയര്‍ന്ന ആയുര്‍ദൈര്‍ഘ്യം ഉള്ളതിനാല്‍ മുഴുവന്‍ ജനസംഖ്യയുടെയും ലിംഗാനുപാതം എസ്ആര്‍ബിയില്‍ നിന്ന് വ്യത്യസ്തമായിരിക്കുമെന്ന് ഇന്റര്‍നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മൈഗ്രേഷന്‍ ആന്റ് ഡെവലപ്പമെന്റ് ചെയര്‍മാന്‍ എസ് ഇരുദയ രാജന്‍ പറഞ്ഞു
19 വയസോ അതില്‍ കുറവോ പ്രായമുള്ള ഗര്‍ഭം ധരിക്കുന്ന പെണ്‍കുട്ടികളുടെ എണ്ണത്തിൽ കുറവ് വന്നിട്ടുണ്ട്. 2019 ല്‍ ഇത് 20,998 ആയിരുന്നെങ്കില്‍ 2020 ല്‍ ഇത് 17,202 ആയി ഗണ്യമായി കുറഞ്ഞു. ജൂണ്‍, നവംബര്‍ മാസങ്ങളിലാണ് കൂടുതല്‍ ജനനം നടന്നത്. സര്‍ക്കാര്‍ ആശുപത്രികളില്‍ നടന്ന ആകെ പ്രസവങ്ങളില്‍ 57.69 ശതമാനവും ശസ്ത്രക്രിയ ആയിരുന്നില്ല. സ്വകാര്യ ആശുപത്രികളില്‍ 42.93 ശതമാനം ശസ്ത്രക്രിയയിലൂടെയാണ്.
Story Highlights: 968 girls born per 1,000 boys in 2020 in Kerala
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here