മധ്യപ്രദേശ് കോര്‍പറേഷന്‍ തെരഞ്ഞെടുപ്പില്‍ ബിജെപി വോട്ടുകളില്‍ ചോര്‍ച്ച; അപ്രതീക്ഷിത നേട്ടവുമായി കോണ്‍ഗ്രസ്

2014ല്‍ മുഴുവന്‍ സീറ്റുകളും വിജയിച്ച് വന്‍ ഭൂരിപക്ഷത്തോടെ അധികാരം നേടിയ ബിജെപിക്ക് ഇത്തവണ മധ്യപ്രദേശ് മേയര്‍ തെരഞ്ഞെടുപ്പില്‍ തിരിച്ചടി. ബിജെപിക്ക് ഒന്‍പത് സീറ്റുകള്‍ നേടാനായെങ്കിലും കോണ്‍ഗ്രസ് അഞ്ച് സീറ്റുകളും ആം ആദ്മി പാര്‍ട്ടി ഒരു സീറ്റും സ്വതന്ത്രന്‍ ഒരു സീറ്റും നേടി. മധ്യപ്രദേശില്‍ ആദ്യമായാണ് കോണ്‍ഗ്രസ് അഞ്ച് മുന്‍സിപ്പല്‍ കോര്‍പറേഷനുകളില്‍ വിജയിക്കുന്നത്. രണ്ട് പതിറ്റാണ്ടുകള്‍ക്കിടെ ബിജെപിക്ക് ഏറ്റവും കുറവ് സീറ്റുകള്‍ ലഭിക്കുന്നത് ഇത്തവണയാണ്. (BJP Slips In Madhya Pradesh Mayoral Polls, Retains Municipal Bodies)
1999ല്‍ കോണ്‍ഗ്രസ് രണ്ട് സീറ്റുകളും 2009 ല്‍ പാര്‍ട്ടി മൂന്ന് സീറ്റുകളുമാണ് മധ്യപ്രദേശ് കോര്‍പറേഷന്‍ തെരഞ്ഞെടുപ്പില്‍ നേടിയത്. മേയര്‍ തെരഞ്ഞെടുപ്പിലെ രണ്ടാംഘട്ട തെരഞ്ഞെടുപ്പിന്റെ ഫലങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. രേവ, മൊറേന, രത്‌ലം, ദേവാസ്, കട്‌നി തുടങ്ങിയ മണ്ഡലങ്ങളിലെ ഫലങ്ങളാണ് പുറത്തെത്തിയിരിക്കുന്നത്.
മധ്യപ്രദേശിലെ 16 മുന്‍സിപ്പല്‍ കോര്‍പറേഷനുകളിലേക്കും 99 നഗര്‍ പാലിക പരിഷത്തുകളിലേക്കും 299 നഗര്‍ പരിഷത്തുകളിലേക്കുമാണ് തെരഞ്ഞെടുപ്പ് നടന്നത്. ജൂലൈ 6, 13 തിയതികളിലായി രണ്ട് ഘട്ടങ്ങളായാണ് തെരഞ്ഞെടുപ്പ് നടന്നത്.
Story Highlights: BJP Slips In Madhya Pradesh Mayoral Polls, Retains Municipal Bodies
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here