എം.ഡി.എം.എയും കഞ്ചാവും വീട്ടിൽ സൂക്ഷിച്ചു; എക്‌സൈസ് സംഘം കൈയോടെ പൊക്കി

വീട്ടിൽ സൂക്ഷിച്ചിരുന്ന 5.220 ഗ്രാം എം.ഡി.എം.എയും 11.100 ഗ്രാം കഞ്ചാവുമായി യുവാവ് അറസ്റ്റിൽ. കൊല്ലം കരുനാഗപ്പള്ളി കുലശേഖരപുരം ആദിനാട് തെക്ക് എച്ച്.എസ് ഹൗസിൽ ഹാഫിസ് സജീറിനെയാണ് (21) കരുനാഗപ്പള്ളി എക്‌സൈസ് പിടികൂടിയത്. മൊത്ത വിതരണക്കാരനായ ഇയാളുടെ സുഹൃത്ത് കരുനാഗപ്പള്ളി സ്വദേശി നൈഫിനെ കർണാടക പൊലീസ് അടുത്തിടെയാണ് പിടികൂടിയത്. ( Excise arrested the youth with MDMA and Cannabis )
Read Also: വീട്ടിൽ 33 പാക്കറ്റുകളിലായി 210 കിലോ കഞ്ചാവ്; സംഭവം വെഞ്ഞാറമൂട്ടിൽ
എം.ഡി.എം.എ ബംഗളൂരുവിൽ നിന്നാണ് ഇവർ എറണാകുളത്തെത്തിക്കുന്നത്. തുടർന്ന് സുഹൃത്തുക്കൾ വഴി ബൈക്കിലും കാറിലും എം.ഡി.എം.എ കരുനാഗപ്പള്ളിയിലെത്തിച്ച് ചെറുപൊതികളാക്കി 3000 രൂപ വീതം വില്പന നടത്തുന്നതാണ് ഇയാളുടെ രീതി. കൊല്ലം അസി. എക്സൈസ് കമ്മിഷണർ വി. റോബർട്ടിന്റെ നിർദ്ദേശാനുസരണം കരുനാഗപ്പള്ളി എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ. ജി. രാജീവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് യുവാവിനെ പിടികൂടിയത്.
Story Highlights: Excise arrested the youth with MDMA and Cannabis
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here