പ്രശസ്ത യു എസ് ട്രാവല്‍ വ്‌ലോഗറെ കൂട്ടബലാത്സംഗം ചെയ്‌തെന്ന് പരാതി; പാകിസ്താനില്‍ രണ്ട് പേര്‍ അറസ്റ്റില്‍

പാകിസ്താന്‍ സന്ദര്‍ശനത്തിനിടെ പ്രശസ്ത യു എസ് ട്രാവല്‍ വ്‌ലോഗര്‍ കൂട്ടബലാത്സംഗത്തിന് ഇരയായെന്ന് പരാതി. പാകിസ്താനിലെ തെക്കന്‍ പഞ്ചാബിലെ ഫോര്‍ട്ട് മുന്റോ ഹില്‍ സ്‌റ്റേഷനില്‍ വച്ചാണ് സംഭവം നടന്നത്. സഹായം വാഗ്ദാനം ചെയ്ത് ഗൈഡുകളായി ഒപ്പം വന്നവരാണ് തന്നെ ബലാത്സംഗം ചെയ്തതെന്ന് അമേരിക്കന്‍ വനിത പരാതി നല്‍കി. (Female American travel blogger reportedly gang-raped in pakistan)
കഴിഞ്ഞ ആഴ്ച വിനോദയാത്രയ്ക്കായി ലാഹോറില്‍ എത്തിയതുമുതല്‍ തനിക്കായി സഹായങ്ങള്‍ ചെയ്തുവന്നിരുന്ന മുസാമില്‍ ഷെഹ്‌സാദ്, ആബിദ് എന്നിവരാണ് തന്നെ ബലാത്സംഗം ചെയ്തതെന്ന് വ്‌ലോഗര്‍ പരാതിയില്‍ പറയുന്നു. ഇവരെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരികയാണ്.
പാകിസ്താനിലെ വിവിധ പ്രദേശങ്ങള്‍ തന്നെ കാണിച്ച ശേഷം ഒടുവില്‍ പ്രതികള്‍ തന്നെ ഹില്‍ സ്റ്റേഷനിലേക്ക് കൊണ്ടുപോയെന്ന് പരാതിക്കാരി പറഞ്ഞു. പിന്നീട് ഇരുവരും വ്‌ലോഗറെ ലൈംഗിക ബന്ധത്തിലേര്‍പ്പെടാന്‍ നിര്‍ബന്ധിച്ചു. വഴങ്ങാതെ വന്നപ്പോള്‍ ഇവര്‍ ക്രൂരമായി തന്നെ ബലാത്സംഗം ചെയ്‌തെന്നും ഇതിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തിയെന്നും ഇവര്‍ പൊലീസിനോട് പറഞ്ഞു. പ്രതികള്‍ക്ക് പരമാവധി ശിക്ഷ ഉറപ്പാക്കുമെന്ന് വിദേശ വനിതയ്ക്ക് മുഖ്യമന്ത്രി ഹംസ ഷഹബാസ് ഉറപ്പുനല്‍കി.
Story Highlights: Female American travel blogger reportedly gang-raped in pakistan
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here