Advertisement

സ്വര്‍ണക്കടത്ത് കേസ് ബംഗളൂരുവിലേക്ക് മാറ്റണം; ട്രാന്‍സ്ഫര്‍ ഹര്‍ജിയുമായി ഇ.ഡി

July 20, 2022
Google News 3 minutes Read
gold smuggling case to be shifted to Bengaluru says ED

സ്വര്‍ണക്കള്ള കടത്ത് കേസില്‍ നിര്‍ണായക നീക്കവുമായ ഇഡി. കേസ് കേരളത്തിന് പുറത്തേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ട് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ട്രാന്‍സ്ഫര്‍ ഹര്‍ജി നല്‍കി. കേസിലെ സാക്ഷികളെ സ്വാധീനിക്കാന്‍ സാധ്യതയുണ്ടെന്ന് കാട്ടിയാണ് ഇഡിയുടെ നീക്കം. നിലവില്‍ കേരളത്തിലുള്ള കേസ് ബംഗളൂരുവിലേക്ക് മാറ്റണമെന്നാണ് ഇഡിയുടെ ആവശ്യം.(gold smuggling case to be shifted to Bengaluru says ED )

നിലവില്‍ എറണാകുളത്ത് കോടതിയിലാണ് സ്വര്‍ണക്കടത്ത് കേസുള്ളത്. സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമമുണ്ടെന്നും അതിനാല്‍ ഇനി കേരളത്തില്‍ കേസ് നടത്താനാകില്ലെന്നും ബംഗളൂരുവിലേക്ക് മാറ്റണമെന്നും സുപ്രിംകോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ ഇഡി പറയുന്നു. കേസിന്റെ മുഴുവനായ നടത്തിപ്പും കേരളത്തിന് പുറത്തേക്ക് മാറ്റണം.

Read Also: സ്വര്‍ണക്കടത്ത് കേസിലെ ഗൂഢാലോചന; സ്വപ്‌ന സുരേഷിന്റെ അമ്മയെ ചോദ്യം ചെയ്യും

നേരത്തെ ഇ ഡി ഉദ്യോഗസ്ഥര്‍ക്കെതിരെ സംസ്ഥാന സര്‍ക്കാര്‍ ക്രൈംബ്രാഞ്ച് അന്വേഷണം പ്രഖ്യാപിച്ചിരുന്നു. ഈ അന്വേഷണം ഹൈക്കോടതി റദ്ദാക്കിയെങ്കിലും കീഴ്‌ക്കോടതിക്ക് അന്വേഷണ കാര്യത്തില്‍ തീരുമാനമെടുക്കാമെന്ന് പറഞ്ഞിരുന്നു. ഇപ്പോഴും ഇഡി ഉദ്യോഗസ്ഥര്‍ക്കെതിരായ ഹര്‍ജികള്‍ സുപ്രിംകോടതിയിലുണ്ട്. ഈ സാഹചര്യങ്ങളില്‍ കൂടിയാണ് കേസ് കേരളത്തില്‍ നിന്ന് മാറ്റണമെന്ന് ഇഡി ആവശ്യപ്പെടുന്നത്.

Story Highlights: gold smuggling case to be shifted to Bengaluru says ED

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here