Advertisement

ശബരിനാഥന്റെ അറസ്റ്റ്; അടിയന്തര പ്രമേയ നോട്ടീസായി പ്രതിപക്ഷം ഇന്ന് സഭയില്‍ ഉന്നയിക്കും

July 20, 2022
Google News 2 minutes Read
opposition will raise ks sabarinathan's arrest in legislative assembly

യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ഉപാധ്യക്ഷന്‍ കെ. എസ് ശബരിനാഥന്റെ അറസ്റ്റ് പ്രതിപക്ഷം ഇന്ന് സഭയില്‍ ഉന്നയിക്കും. യൂത്ത് കോണ്‍ഗ്രസ് നേതാവിനെ കള്ളക്കേസില്‍ കുടുക്കി ജയിലിലടക്കാന്‍ മുഖ്യമന്ത്രി ശ്രമിച്ചുവെന്ന ആരോപണം അടിയന്തര പ്രമേയ നോട്ടീസായി ആകും പ്രതിപക്ഷം കൊണ്ടുവരിക. വിഷയത്തില്‍ ശക്തമായ പ്രതിഷേധത്തിനാണ് പ്രതിപക്ഷ തീരുമാനം.(opposition will raise ks sabarinathan’s arrest in legislative assembly)

സമാധാനപരമായി സമരം ചെയ്തവര്‍ക്കെതിരെ വധശ്രമക്കുറ്റം ചുമത്തിയത് മുഖ്യമന്ത്രിയുടെ ഭീരുത്വമെന്ന് ജാമ്യം ലഭിച്ച ശേഷം കെ.എസ് ശബരിനാഥന്‍ ട്വന്റിഫോറിനോട് പറഞ്ഞു. നിയമപരമായ എല്ലാ നിഷ്‌കര്‍ഷകളും പാലിച്ചുകൊണ്ട് സമാധാനപരമായി പ്രതിഷേധം പ്രതിഷേധം എന്ന രണ്ടുവാക്ക് രണ്ട് യുവാക്കള്‍ പറഞ്ഞത്. സമാധാനപരമായി സമരം ചെയ്തവര്‍ക്കെതിരെയും തനിക്കെതിരെയും വധശ്രമം പോലും ചുമത്തി എന്നും അദ്ദേഹം ട്വന്റിഫോറിനോട് പറഞ്ഞു.

തിരുവനന്തപുരം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് ശബരിനാഥന് ഉപാധികളോടെ ഇന്നലെ ജാമ്യം അനുവദിച്ചത്..അന്വേഷണ ഉദ്യോഗസ്ഥന്‍ ആവശ്യപ്പെടുമ്പോള്‍ ഹാജരാകണം. മൊബൈല്‍ ഫോണ്‍ അന്വേഷണ സംഘം ആവശ്യപ്പെട്ടാല്‍ ഹാജരാക്കണം. റിക്കവര്‍ ചെയ്യാന്‍ ആവശ്യപ്പെട്ടാല്‍ നല്‍കണമെന്നും ഉപാധിയില്‍ കോടതിയില്‍ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. നാളെ മുതല്‍ 3 ദിവസം അന്വേഷണ സംഘത്തിന്റെ മുന്‍പില്‍ ഹാജരാകണം. 50000 രൂപയുടെ ബോണ്ടും നല്‍കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്.

അതേസമയം അര്‍ഹരായ മുഴുവന്‍ പേരെയും റേഷന്‍ സമ്പ്രദായത്തിന്റെ പരിധിയില്‍ കൊണ്ടുവരാന്‍ മുന്‍ഗണനാ കാര്‍ഡ് ഉടമകളുടെ എണ്ണം വര്‍ദ്ധിപ്പിക്കണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെടുന്ന പ്രമേയവും ഇന്ന് സഭയില്‍ വരും. ഔദ്യോഗിക പ്രമേയമായി ഭക്ഷ്യമന്ത്രി ജി ആര്‍ അനില്‍ ഇത് അവതരിപ്പിക്കും.

Story Highlights: opposition will raise ks sabarinathan’s arrest in legislative assembly

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here