‘ജയിച്ചാല്‍ പ്രതിമാസം 300 യൂണിറ്റ് വൈദ്യുതി വരെ സൗജന്യമായി നല്‍കും’; ഗുജറാത്ത് പിടിക്കാന്‍ വാഗ്ദാനവുമായി എഎപി

ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിനായി ശ്രദ്ധേയമായ വാഗ്ദാനവുമായി ആം ആദ്മി പാര്‍ട്ടി. ഗുജറാത്തില്‍ ആം ആദ്മി സര്‍ക്കാര്‍ അധികാരമേറ്റാല്‍ പ്രതിമാസം 300 യൂണിറ്റ് വൈദ്യുതി വരെ സൗജന്യമായി നല്‍കുമെന്ന് ആം ആദ്മി പാര്‍ട്ടി കണ്‍വീനര്‍ അരവിന്ദ് കെജ്രിവാള്‍ പറഞ്ഞു. വ്യാഴാഴ്ച സൂറത്തിലെ ടൗണ്‍ ഹാളില്‍ നടന്ന ഒരു യോഗത്തില്‍ ജനങ്ങളെ അഭിസംബോധന ചെയ്യുകയായിരുന്നു കെജ്രിവാള്‍. ഈ മാസം ഇത് രണ്ടാം തവണയാണ് അദ്ദേഹം ഗുജറാത്തില്‍ എത്തുന്നത്. (300 units of free electricity if voted to power says aap gujrat polls)
ആം ആദ്മി പാര്‍ട്ടിയ്ക്ക് ഇത്തവണ ഗുജറാത്തില്‍ ഒരു അവസരം നല്‍കണമെന്നാണ് അരവിന്ദ് കെജ്രിവാള്‍ അഭ്യര്‍ത്ഥിക്കുന്നത്. തീരുമാനം തെറ്റെന്ന് തോന്നിയാല്‍ അത് തിരുത്താനുള്ള സ്വാതന്ത്ര്യം ജനങ്ങള്‍ക്കുണ്ട്. തന്റെ വാഗ്ദാനങ്ങളോരോന്നും യാതൊരു മുടക്കുമില്ലാതെ പാലിക്കുമെന്നും അരവിന്ദ് കെജ്രിവാള്‍ പറഞ്ഞു.
27 വര്‍ഷത്തെ ബിജെപി ഭരണത്തില്‍ ഗുജറാത്തിലെ ജനങ്ങള്‍ മടുത്തുവെന്നും ഒരു മാറ്റം അവര്‍ ആഗ്രഹിക്കുന്നുവെന്നും കെജ്രിവാള്‍ പറഞ്ഞു. ഡിസംബര്‍ മാസത്തിലാണ് ഗുജറാത്തില്‍ തെരഞ്ഞെടുപ്പ് നടക്കുന്നത്.
Story Highlights: 300 units of free electricity if voted to power says aap gujrat polls
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here