Advertisement

CBSE Result 2022; സിബിഎസ്ഇ 10, 12 ക്ലാസ് പരീക്ഷാഫലം; പ്രഖ്യാപിക്കുന്ന തീയതി, സമയം, വെബ്സൈറ്റ് എന്നിവ അറിയാം

July 21, 2022
Google News 2 minutes Read

സിബിഎസ്ഇ പരീക്ഷാ ഫലം ജൂലായ് അവസാന വാരത്തോടെയെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ. സിബിഎസ്ഇ പരീക്ഷഫലം 10, 12 ക്ലാസ് ഫലം ജൂലൈ അവസാനത്തോടെ പ്രഖ്യാപിച്ചേക്കും. ഒന്ന്, രണ്ട് ടേമുകളുടെ ഫലം സംയുക്തമായിട്ടായിരിക്കും പ്രഖ്യാപിക്കുക. ഇതുവരെ ലഭിച്ച റിപ്പോർട്ട് അനുസരിച്ച് CBSE X, XII ടേം-2 ഫലം 2022 ജൂലൈ അവസാന വാരത്തിൽ പ്രഖ്യാപിച്ചേക്കും. (cbse exam results 2022)

അതേസമയം ഇത് സംബന്ധിച്ച ഔദ്യോ​ഗിക സ്ഥിരീകരണം പുറത്തുവന്നിട്ടില്ല. പ്രഖ്യാപിച്ചുകഴിഞ്ഞാൽ, ഫലം ഔദ്യോഗിക വെബ്സൈറ്റായ cbse.gov.in-ൽ ലഭ്യമാകും. അതുവരെ ഏറ്റവും പുതിയ അപ്‌ഡേറ്റുകൾക്കായി ഉദ്യോഗാർത്ഥികൾ പതിവായി വെബ്‌സൈറ്റ് സന്ദർശിക്കണമെന്നും അധികൃതർ അറിയിച്ചു.

Read Also: “കണക്കുകൂട്ടലുകൾക്ക് അപ്പുറം”; ടെലിസ്കോപ്പിൽ കണ്ടെത്തിയ കൗതുകക്കാഴ്ച

അതേസമയം, സംസ്ഥാനത്ത് പ്ലസ് വൺ പ്രവേശനത്തിനുള്ള അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജൂലൈ 22 വരെ ദീർഘിപ്പിച്ചു. സംസ്ഥാനത്ത് പ്ലസ് വണ്‍ പ്രവേശനത്തിന് ഹയർ സെക്കണ്ടറി വകുപ്പിന്റെ ഏക ജാലക പോർട്ടൽ വഴിയാണ് അപേക്ഷിക്കേണ്ടത്. ജൂൺ 15 നാണ് പരീക്ഷകൾ അവസാനിച്ചത്.

സാധാരണ നിലയിൽ 45 ദിവസമാണ് ഫലപ്രഖ്യാപനത്തിന് എടുക്കുന്നതെന്നും ഫലപ്രഖ്യാപിക്കുന്നതിന് കാലതാമസം വന്നിട്ടില്ലെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. ഐസിഎസ്ഇ പത്താം ക്ലാസ് പരീക്ഷാ ഫലം പ്രഖ്യാപിച്ചിരുന്നു. സിബിഎസ്ഇ, ഐസിഎസ്ഇ പത്താം ക്ലാസ് ഫലം പ്രസിദ്ധീകരിക്കാൻ ഇടപെടണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര വിദ്യാഭ്യാസ മന്ത്രിക്ക്, മന്ത്രി വി.ശിവൻകുട്ടി കത്ത് അച്ചു. കേരളത്തിലെ പ്ലസ് വൺ ആദ്യഘട്ട അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതിക്ക് മുമ്പ് ഫലം പ്രസിദ്ധീകരിക്കണമെന്നായിരുന്നു ആവശ്യം.

Story Highlights: cbse exam results 2022

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here