Advertisement

ബിഎംഡബ്ലിയു കാറും ഥാർ ജീപ്പും വേ​ഗതയിൽ ചീറിപ്പായുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്ത്

July 21, 2022
Google News 3 minutes Read
CCTV footage of BMW car and Thar Jeep speeding out

തൃശ്ശൂർ കൊട്ടേക്കാട്ടെ അപകടത്തിൽ വാഹനങ്ങൾ ചീറിപ്പാഞ്ഞുപോകുന്ന സിസിടിവി ദൃശ്യങ്ങൾ 24 ന് ലഭിച്ചു. അമിതവേഗതയിൽ പോകുന്ന ബിഎംഡബ്ലിയു കാറിന്റെയും ഥാർ ജീപ്പിൻ്റെയും ദൃശ്യങ്ങളാണ് ലഭിച്ചത്. സമീപത്തെ കടയിലെ സിസിടിവിയിലാണ് ദൃശ്യങ്ങൾ പതിഞ്ഞത്. മുമ്പും ബിഎംഡബ്ലിയു കാർ ഇതുവഴി അമിത വേ​ഗതയിൽ പോകുന്നുണ്ടെന്ന് യാത്രക്കാർ പറയുന്നു. ഇന്നലെ രാത്രി 10 മണിയോടെ കൊട്ടേക്കാട് സെന്‍ററിൽ വച്ചാണ് ഥാർ ജീപ്പ്, ടാക്സി കാറിലിടിച്ച് അപകടമുണ്ടായത്. ( CCTV footage of BMW car and Thar Jeep speeding out )

ഥാർ ഓടിച്ചിരുന്ന ഷെറിൻ മദ്യപിച്ചിരുന്നതായി സ്ഥിരീകരിച്ചിട്ടുണ്ട്. തൃശ്ശൂർ ജില്ലാ ആശുപത്രിയിലാണ് ഷെറിനെ വൈദ്യ പരിശോധനയ്ക്ക് വിധേയമാക്കിയത്. മത്സര ഓട്ടത്തിനിടെയാണ് ജീപ്പും ടാക്സി കാറും കൂട്ടിയിടിച്ചത്. ടാക്സി കാറിൽ ഇടിച്ചത് ബിഎംഡബ്ലിയു കാറാണെന്ന് ഷെറിൻ പൊലീസിന് മൊഴിനൽകിയിട്ടുണ്ട്. റൈസ ഉമ്മർ എന്ന ആളുടെ പേരിൽ ഗുരുവായൂർ രജിസ്ട്രേഷനിലുള്ളതാണ് ഥാർ.

Read Also:കാറുകളുടെ മത്സര ഓട്ടത്തിനിടെ ഒരാൾ മരിച്ച സംഭവം; ഥാർ ഓടിച്ചിരുന്നയാൾ മദ്യപിച്ചിരുന്നുവെന്ന് കണ്ടെത്തി

ഈ കാർ കണ്ടെത്താൻ പൊലീസ് അന്വേഷണം ഊർജിതമാക്കിയിരിക്കുകയാണ്. അപകട ശേഷം ഥാർ വണ്ടിയിൽ നിന്ന് രക്ഷപ്പെട്ടവർക്ക് വേണ്ടിയും അന്വേഷണം നടത്തുന്നുണ്ട്. മേഖലയിലെ സിസിടിവി ദൃശ്യങ്ങൾ പൊലീസ് പരിശോധിക്കുകയാണ്. ഇന്നലെ രാത്രി എട്ടരയ്ക്ക് ഉണ്ടായ അപകടത്തിൽ ഒരാൾ മരിക്കുകയും നാലുപേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.

മത്സര ഓട്ടം നടത്തിയ കാറിടിച്ച് പരുക്കേറ്റ 4 പേർ അപകടനില തരണം ചെയ്തതായി ഡോക്ടർമാർ അറിയിച്ചു. അപകടത്തിൽ പാടൂക്കാട് സ്വദേശി രവിശങ്കറാണ് നേരത്തേ മരിച്ചിരുന്നു. രവിശങ്കറിന്‍റെ ഭാര്യ മായ, മകൾ വിദ്യ, ചെറുമകൾ ഗായത്രി, ടാക്സി ഡ്രൈവർ രാജൻ എന്നിവരാണ് ചികിത്സയിലുള്ളത്. മറ്റൊരു ബി എം ഡബ്ല്യു കാറുമായി മത്സര ഓട്ടം നടത്തി വരുന്നതിനിടെയായിരുന്നു ഥാർ, ടാക്സി കാറിലിടിച്ചത്. ഥാർ അമിത വേഗത്തിലായിരുന്നുവെന്ന് മരിച്ച രവിശങ്കറിന്‍റെ ഭാര്യ മായ വെളിപ്പെടുത്തിയിരുന്നു.

Story Highlights: CCTV footage of BMW car and Thar Jeep speeding out

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here