വിശദീകരണങ്ങളുടെ ആവശ്യമില്ല, വിദ്യാർത്ഥികൾക്ക് അഭിവാദ്യങ്ങൾ; ഫെയ്സ്ബുക്ക് പോസ്റ്റുമായി വിടി ബൽറാം

ആണും പെണ്ണും അടുത്തിരിക്കുന്നുവെന്ന് പറഞ്ഞ് ബസ് കാത്തിരിപ്പ് കേന്ദ്രത്തിലെ ബെഞ്ച് മാറ്റിയതിനെതിരെയുള്ള വിദ്യാര്‍ത്ഥികളുടെ ചുട്ടമറുപടിക്ക് അഭിവാദ്യങ്ങൾ അർപ്പിച്ച് മുൻ എം.എൽ.എ വി.ടി ബൽറാം. തിരുവനന്തപുരം എന്‍ജിനിയറിംഗ് കോളജിന് സമീപത്തെ വെയ്റ്റിംഗ് ഷെഡിലെ ബെഞ്ച് ചിലർ മുറിച്ചു മൂന്നു സീറ്റുകളാക്കി മാറ്റിയിരുന്നു. ആണ്‍കുട്ടികളും പെണ്‍കുട്ടികളും കൂട്ടംകൂടി ഇരിക്കുന്നു എന്നായിരുന്നു ഇവരുടെ പരാതി. ഇതിന് മറുപടിയായി വെയ്റ്റിംഗ് ഷെഡിൽ ഒരുമിച്ചിരിക്കുന്ന ചിത്രമാണ് വിദ്യാർഥികൾ സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവെച്ചത്. ( CET College Moral Policing Issue: VT Balram’s facebook post )
Read Also: ‘എന്തൊരു ഭീരുവാണ് ഈ കേരളത്തിന്റെ മുഖ്യമന്ത്രി’; ശബരീനാഥന്റെ അറസ്റ്റിൽ പ്രതികരിച്ച് വി.ടി ബൽറാം
”വിശദീകരണങ്ങളുടെ ആവശ്യമുണ്ടെന്ന് തോന്നുന്നില്ല. തിരുവനന്തപുരം സിഇടിയിലെ വിദ്യാർത്ഥികൾക്ക് അഭിവാദനങ്ങൾ”. - വിടി ബൽറാം ഫെയ്സ്ബുക്കിൽ കുറിച്ചു. ഇതുമായി ബന്ധപ്പെട്ട് മുൻ എം.എൽ.എ കെ.എസ്. ശബരീനാഥനും ഫെയ്സ്ബുക്ക് പോസ്റ്റിട്ടിരുന്നു.
” CET (തിരുവനന്തപുരം എൻജിനിയറിംഗ് കോളേജ്) പരിസരത്തുള്ള വെയ്റ്റിംഗ് ഷെഡിലെ ബെഞ്ച് ചില സദാചാരവാദികൾ മുറിച്ചു മൂന്നു സീറ്റുകളാക്കി മാറ്റി. വിദ്യാർഥികൾ, ആൺകുട്ടികളും പെൺകുട്ടികളും കൂട്ടംകൂടി ഇരിക്കുന്നു എന്നായിരുന്നത്രെ പരാതി!
ഇതിന് മനോഹരമായ ഒരു മറുപടി CET യിലെ മിടുക്കർ നൽകി. അവർ കൂട്ടുകാരെല്ലാവരും ചേർന്നു ഈ സീറ്റുകളിൽ അങ്ങ് ഒത്തുകൂടി….
ഒരു മിന്നലുമടിച്ചില്ല മാനവും ഇടിഞ്ഞില്ല, CETക്കാർക്ക് ഒരു മനസ്സാണ് എന്ന് വീണ്ടും തെളിയിച്ചു”. – ശബരീനാഥൻ ഫെയ്സ് ബുക്കിൽ കുറിച്ചു.
ഒരാള്‍ക്ക് മാത്രം ഇരിക്കാന്‍ സാധിക്കുന്ന ബെഞ്ചുകളിൽ പെണ്‍കുട്ടികളും ആണ്‍കുട്ടികളും ഒരുമിച്ച് ഇരുന്നുകൊണ്ടായിരുന്നു പ്രതിഷേധം. ഇതിന്റെ ചിത്രവും വിദ്യാര്‍ഥികള്‍ സോഷ്യല്‍മീഡിയയില്‍ പങ്കുവച്ചു. ഇത് വൈറലായതോടെയാണ് സംഭവം പുറത്തറിയുന്നതും പ്രമുഖർ സമൂഹമാധ്യമങ്ങൾ വഴി പിന്തുണയുമായെത്തുന്നതും.
Story Highlights: CET College Moral Policing Issue: VT Balram’s facebook post
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here