സി.ഇ.ടി വിവാദം: ബസ് സ്റ്റോപ്പിൽ വിദ്യാർത്ഥികൾക്കൊപ്പം ഇരുന്ന് ഉമാ തോമസ്

തിരുവനന്തപുരം സി.ഇ.ടി എഞ്ചിനീയറിംഗ് കോളജിലെ ബസ്റ്റോപ്പ് ഉമാ തോമസ് എം.എൽ.എ സന്ദർശിച്ചു. ബസ്റ്റോപ്പ് ഇരിപ്പിടത്തിൽ വിദ്യാർത്ഥികൾക്കൊപ്പം ഇരുന്ന് ഉമാ തോമസ് തൻ്റെ പ്രതിഷേധം രേഖപ്പെടുത്തി. ജൻഡർ ഇക്വാലിറ്റി ആൻറ് ന്യൂട്രാലിറ്റിയെ കുറിച്ച് സംസാരിക്കുന്ന ഈ കാലഘട്ടത്തിലും ഇത്തരം സദാചാര ചിന്തകൾ നിലനിൽക്കുന്നു എന്നത് അപലപനീയമാണെന്ന് ഉമാ തോമസ് അഭിപ്രായപ്പെട്ടു.
മിടുക്കരായ കുട്ടികൾ പഠിക്കുന്ന കോളജാണ് സിഇടി. പ്രായപൂർത്തിയായ കുട്ടികളും തിരിച്ചറിവായ വരുമാണ് ഇവർ. എല്ലാം തെറ്റായ കണ്ണിലൂടെ കാണുന്ന രീതിയാണ് മാറേണ്ടത്. മികച്ച സൗഹൃദങ്ങളാണ് കാലാലയ ജീവിതത്തിനെ സുന്ദരമാക്കുന്നതെന്നും ഉമാ തോമസ് പറഞ്ഞു. കെ.എസ്.യു യൂണിറ്റ് കമ്മിറ്റിയുടെ ഭാഗമായി നടന്ന പ്രതിഷേധ പരിപാടിയുടെ ഭാഗമായാണ് എം.എൽ എത്തിയത്.
Story Highlights: CET controversy: Uma Thomas sits with students at the bus stop
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here