“ഞാൻ കരഞ്ഞില്ല. പക്ഷേ, നിങ്ങളുടെ കണ്ണുകൾ നിറയും”; അമ്മയ്ക്ക് സർപ്രൈസ് ഒരുക്കി മകൾ…

സമ്മാനങ്ങൾ ആർക്കാണല്ലേ ഇഷ്ടമല്ലാത്തത്? പ്രത്യേകിച്ച് അവിചാരിതമായി കിട്ടുന്ന സമ്മാനങ്ങൾ. അത്തരം സമ്മാനങ്ങൾക്ക് മധുരമേറും. അതുകൊണ്ട് തന്നെയാണ് അത്രമേൽ പ്രിയപ്പെട്ടവർക്ക് നമ്മൾ സമ്മാനങ്ങൾ നൽകുന്നത്. ഒരമ്മയ്ക്ക് മകൾ നൽകിയ സർപ്രൈസ് ആണ് സോഷ്യൽ മീഡിയയിൽ ആളുകളുടെ മനസ് കീഴടക്കുന്നത്. വളരെ ചുരുങ്ങിയ സമയം കൊണ്ട് നിരവധി പേരാണ് വീഡിയോ കണ്ടത്. “ഞാൻ കരഞ്ഞില്ല. പക്ഷേ, നിങ്ങളുടെ കണ്ണുകൾ നിറയും” എന്ന തലക്കെട്ടോടെയാണ് വീഡിയോ സോഷ്യൽ മീഡിയയിൽ പങ്കിട്ടിരിക്കുന്നത്. ഇൻസ്റ്റഗ്രാമിൽ ഈ വീഡിയോ ഇപ്പോൾ വൈറലാണ്.
‘അമ്മയുടെ സ്വപ്നം മകൾ യാഥാർഥ്യമാക്കുന്നു’ എന്ന കുറിപ്പോടെ നിരവധി പേർ വിഡിയോ സോഷ്യൽ മീഡിയയിൽ പങ്കിട്ടു. അമ്മയ്ക്ക് ഏറ്റവും പ്രിയപ്പെട്ട സമ്മാനം തന്നെയാണ് മകൾ നൽകിയത്. വീടിനു മുന്നിൽ മകൾ വലിയൊരു പെട്ടി കൊണ്ടുവെയ്‌ക്കുന്നു. തുടർന്ന് അവൾ ബെല്ലടിച്ചതിനു ശേഷം അവിടെ നിന്ന് മാറിനിൽക്കുന്നു. തുടർന്ന് വാതിൽ തുറന്ന അമ്മ പുറത്തിരിക്കുന്ന പെട്ടി തുറന്നു നോക്കിയപ്പോഴാണ് തനിക്കേറ്റവും പ്രിയപ്പെട്ട സമ്മാനം കണ്ടത്. പെട്ടി തുറന്നപ്പോൾ അതിനകത്ത് ഒരു പട്ടിക്കുട്ടി. ‘അമ്മ സന്തോഷത്തോടെ അതിനെ എടുത്ത് ഒമാനിക്കുന്നതും വീഡിയോയിൽ ഉണ്ട്. എന്തുതന്നെയാണെങ്കിലും ഈ ദൃശ്യങ്ങൾ എല്ലവർക്കും ഇഷ്ടപ്പെട്ടു.
വീഡിയോയ്ക്ക് താഴെ നിരവധി കമന്റുകളാണ് വന്നത്. അമ്മയ്ക്ക് നൽകിയ മനോഹരമായ സമ്മാനം, സന്തോഷത്താൽ ഹൃദയം നിറഞ്ഞു. തുടങ്ങി പോകുന്നു പലരുടെയും കമന്റുകൾ. ഇത്തരം നിരവധി വീഡിയോകൾ നമ്മൾ സോഷ്യൽ മീഡിയയിൽ ദിവസവും കാണാറുണ്ട്.
Story Highlights: Daughter surprises mom with the gift of a lifetime
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here