Advertisement

‘കേരളത്തിന് ഉണ്ടായത് 14000 കോടിയുടെ കടബാധ്യത’; ക്ഷേമ പദ്ധതികൾ പ്രതിസന്ധിയിലെന്ന് ധനമന്ത്രി

July 21, 2022
Google News 2 minutes Read

സംസ്ഥാനത്ത് ക്ഷേമ പദ്ധതികൾ പ്രതിസന്ധിയിലെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ. സാമൂഹിക ക്ഷേമ പെൻഷനും വിദ്യാഭ്യാസ ആരോഗ്യ പദ്ധതികളും പ്രതിസന്ധിയിലാണ്. കിഫ്ബിക്കും സോഷ്യൽ സെക്യൂരിറ്റി പെൻഷനും നൽകിയ ഗ്യാരന്റി കേന്ദ്രം കടബാധ്യതയാക്കി. കേരളത്തിന് ആകെ 14,000 കോടി രൂപ കടബാധ്യത ആയെന്നും ധനമന്ത്രി നിയമസഭയിൽ പറഞ്ഞു. സംസ്ഥാനത്തിന്റെ കടമെടുപ്പ് താളം തെറ്റും. വായ്‌പ എടുക്കാനാകുന്ന തുക ഇടിയും.(kerala financeminister reaction on state projects)

Read Also: “കണക്കുകൂട്ടലുകൾക്ക് അപ്പുറം”; ടെലിസ്കോപ്പിൽ കണ്ടെത്തിയ കൗതുകക്കാഴ്ച

കിഫ്ബി കടം സർക്കാർ ബാധ്യത അല്ലെന്ന സംസ്ഥാനത്തിന്റെ വാദം 2020-21ലെ റിപ്പോർട്ടിലും സിഎജി തള്ളി. പുറത്തുനിന്നുള്ള കടമെടുക്കൽ സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതിയെ ബാധിക്കുന്നുവെന്നാണ് റിപ്പോര്‍ട്ടിലെ പരാമർശം. കിഫ്ബി കടവും, പെൻഷൻ നൽകാനായി എടുക്കുന്ന വായ്പകളും പൊതുകടത്തിന്റെ പരിധിയിൽ തന്നെ ഉൾപ്പെടുത്തണമെന്നാണ് ആവശ്യം.

Story Highlights: kerala financeminister reaction on state projects

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here