പുതിയ ഉംറ സീസണിൽ ഒരുകോടിയോളം വിശ്വാസികളെത്തും

ജൂലൈ 30ന് ആരംഭിക്കുന്ന പുതിയ ഉംറ സീസണിൽ ഒരു കോടി തീർഥാടകർ എത്തുമെന്ന് പ്രതീക്ഷിക്കുന്നതായി സൗദി ഹജ്ജ്, ഉംറ ദേശീയ കമ്മിറ്റി ഡെപ്യൂട്ടി ചെയർമാൻ ഹാനി അൽഅംറി പറഞ്ഞു.ആഭ്യന്തര, വിദേശ തീർഥാടകർക്ക് ഉംറ നിർവഹിക്കുന്നതിനായി പ്രത്യേക അനുമതി ഇഹ്ത്തമർന്നാ ആപ്ലിക്കേഷൻവഴി ലഭ്യമാകും. ഉംറ സേവനങ്ങൾക്കായി സൗദി കമ്പനികളുടെയും സ്ഥാപനങ്ങളുടെയും എല്ലാ രാജ്യങ്ങളിൽ നിന്നുമുള്ള വിദേശ ഏജന്റുമാരുടെയും പ്രവർത്തനങ്ങൾക്ക് തുടക്കമായിട്ടുണ്ട്.
സൗദി അറേബ്യയില്‍ അഞ്ഞൂറിലധികം ഉംറ സർവിസ് കമ്പനികൾ തീർഥാടകരുടെ സേവനത്തിനായുണ്ടാകും. പരിശീലനം നേടിയ സ്വദേശികളാണ് ഇവയില്‍ പ്രവര്‍ത്തിക്കുന്നത്. ലോകത്തെ വിവിധ രാജ്യങ്ങളിലായി ഹജ്ജ്, ഉംറ മന്ത്രാലയം അംഗീകാരം നൽകിയ രണ്ടായിരത്തിലധികം ഏജൻറുമാരുമുണ്ട്.
Read Also: പുതിയ സീസണിലെ ഉംറ വിസയ്ക്കുള്ള അപേക്ഷ സ്വീകരിച്ച് തുടങ്ങി
സംഘങ്ങളായും വ്യക്തികളായും വരാൻ ആഗ്രഹിക്കുന്ന തീർഥാടകർക്ക് അതിന് അനുസൃതമായ പാക്കേജുകൾ തയാറാക്കിയിട്ടുണ്ട്. ഇങ്ങനെ പാക്കേജുകൾ തെരഞ്ഞെടുത്ത് വരാൻ ആവശ്യമായ നടപടികൾക്ക് ഹജ്ജ്, ഉംറ മന്ത്രാലയം അംഗീകരിച്ച 34 പ്രാദേശിക, അന്തർദേശീയ ഇലക്ട്രോണിക് റിസർവേഷൻ പ്ലാറ്റ്‌ഫോമുകളും ഉണ്ട്. ഹജ്ജ്, ഉംറ മന്ത്രാലയത്തിന്റെ അംഗീകാരംനേടിയ 1900 താമസകേന്ദ്രങ്ങൾ തയ്യാറാക്കിയതായും ഹാനി അൽ അംറി വ്യക്തമാക്കി.
Story Highlights: Saudi Expect One Crore Umrah Pilgrims In The Next Season
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here