കേന്ദ്ര സർക്കാർ നൽകുന്ന റേഷൻ സംസ്ഥാന സർക്കാർ വിതരണം ചെയ്യുന്നില്ല; തെലങ്കാന സർക്കാർ പൂർണ്ണ പരാജയമെന്ന് കേന്ദ്രമന്ത്രി പീയുഷ് ഗോയൽ

തെലങ്കാന സർക്കാരിനെ രൂക്ഷമായി വിമർശിച്ച് കേന്ദ്ര ഭക്ഷ്യ വകുപ്പ് മന്ത്രി പീയുഷ് ഗോയൽ. കേന്ദ്ര സർക്കാർ പ്രധാനമന്ത്രി ഗരീബ് കല്യാൺ അന്ന യോജന (പിഎം-ജികെഎവൈ) പദ്ധതി പ്രകാരം ലഭ്യമാക്കുന്ന 5 കിലോ റേഷൻ കഴിഞ്ഞ ഏപ്രിൽ മുതൽ സംസ്ഥാനത്ത് വിതരണം നടത്തുന്നില്ലെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. പാവങ്ങളുടെ അവകാശ ലംഘനം നടത്തുന്ന സർക്കാർ പൂർണ്ണ പരാജയമെന്ന് അദ്ദേഹം പറഞ്ഞു.
കേന്ദ്രം തെലങ്കാന സർക്കാരിനു കത്തുകൾ അയക്കുകയും ചർച്ചകൾ സംഘടിപ്പിക്കുകയും ചെയ്തിരുന്നെങ്കിലും റേഷൻ വിതരണത്തിന് ടിആർഎസ് സർക്കാർ തയാറായിരുന്നില്ല. ഇക്കാരണത്താൽ ഫുഡ് കോർപ്പറേഷൻ ഓഫ് ഇന്ത്യ അരി സംഭരണം നിർത്തിയിരുന്നു. സർക്കാരിന്റെ കരുണയില്ലാത്ത പ്രവൃത്തിയാണ് നിർവികാരമായ നടപടി എടുക്കാൻ പ്രേരിപ്പിച്ചതെന്ന് മന്ത്രി വ്യക്തമാക്കി.
കേന്ദ്ര സർക്കാർ പാവപ്പെട്ടവരെ സംരക്ഷിക്കുന്നു. സംസ്ഥാന സർക്കാരുകൾ സത്യസന്ധതയോടെ പദ്ധതികൾ നടപ്പാക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കേന്ദ്രത്തിന്റെ സമ്മർദ്ദത്തിന് വഴങ്ങി ജൂണിൽ ധാന്യവിതരണം നടത്തിയെന്നും ജൂലൈയിൽ തുടരുമെന്നും അറിയിച്ചിട്ടുണ്ട്. ജനങ്ങളുടെ അവകാശങ്ങൾ അവർക്ക് തന്നെ ഉറപ്പാക്കുമെന്നും മന്ത്രി വ്യക്തമാക്കി.
Read Also: ഇന്ത്യന്‍ വാഴപ്പഴത്തിന് വിദേശത്ത് വന്‍ ഡിമാന്റ്; കയറ്റുമതി 703 ശതമാനം ഉയര്‍ന്നെന്ന് പിയുഷ് ഗോയല്‍
കൊവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ ഏപ്രിൽ മാസം മുതൽ നടപ്പാക്കി തുടങ്ങിയ അഞ്ച് കിലോ അധിക അരി വിതരണമാണ് തെലങ്കാന സർക്കാർ തടഞ്ഞുവെച്ചിരിക്കുന്നത്. അതേസമയം പിഎം-ജികെഎവൈ പദ്ധതി സെപ്തംബർ വരെ നീട്ടിയതായി കേന്ദ്രം അറിയിച്ചിട്ടുണ്ട്.
Story Highlights: Union Minister Piyush Goyal Hits Out at Telangana Government
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here