പ്രായം തോറ്റുപോയ “കുട്ടി ടീച്ചർ”; പന്ത്രണ്ടാം വയസ്സിൽ മുപ്പത് കുട്ടികളുടെ അധ്യാപിക…

പ്രായം വെറും സംഖ്യയായി മാത്രം മാറുമ്പോൾ അഭിനന്ദിക്കാതിരിക്കാൻ പറ്റില്ല ചിലമുഖങ്ങളെ… ഈജിപ്തിലെ ഒരു പന്ത്രണ്ട് വയസുകാരിയെ പരിചയപ്പെടാം. കൊറോണ കാലത്ത് വീട്ടിലിരുന്ന് എല്ലാവരും മടുത്തപ്പോൾ വിശ്രമില്ലാതെ ഓടുകയായിരുന്നു റീം അൽ ഖൗലി. കൊറോണ തല്ലികൊടുത്തിയ സ്‌കൂൾ ദിവസങ്ങളും അതുമൂലം നഷ്ട്ടപെട്ട പാഠ്യകാലവും തിരിച്ചെടുക്കാൻ ഓടി നടന്ന് ക്ലാസ് എടുത്ത് നൽകി ഈ പന്ത്രണ്ടു വയസ്സുകാരി ടീച്ചർ.
ഈജിപ്തിലെ കെയ്റോയിൽ നിന്ന് 80 കിലോമീറ്റർ മാറി അത്മിദ എന്ന ഗ്രാമത്തിലാണ് റീം താമസിക്കുന്നത്. ആദ്യമാദ്യം അയല്പക്കങ്ങളിലെ കൂട്ടുകാർക്കാണ് ക്ലാസ് എടുത്തു തുടങ്ങിയത്. പിന്നീട് സംഭവം കുറച്ച് ഗൗരവമായി. ഇതോടെ ഈ കുട്ടി ടീച്ചറെ തേടി നിരവധി പേരാണ് എത്തിയത്. ഇപ്പോൾ മുപ്പത് കുട്ടികളുടെ അധ്യാപികയാണ് റീം.
തുടക്കത്തിൽ ആരും ഇത് ഗൗരവമായി എടുത്തില്ലെങ്കിലും പിന്നീട് കുട്ടി ടീച്ചറുടെ മികവ് എല്ലാവരുടെയും ശ്രദ്ധ ആകർഷിച്ചു. ഇതോടെ റീമിനടുത്തേക്ക് കുട്ടികളെ അയക്കാൻ മാതാപിതാക്കളും തയ്യാറായി. ആദ്യം തനിക്ക് വീട്ടിൽ നിന്ന് പ്രോത്സാഹനം ലഭിച്ചില്ലെങ്കിലും പിന്നീട് അതും മാറിയെന്ന് റീം പറയുന്നു.
എലാവരും കളിക്കാൻ ഓടുന്ന സമയത്ത് റീം അവരെയെല്ലാം ഒരുമിച്ച് കൂട്ടി ക്ലാസ് എടുക്കാൻ തുടങ്ങി. നഷ്ട്ടപ്പെടുന്ന പഠന ദിവസങ്ങളെ എങ്ങനെ തിരിച്ചെടുക്കാമെന്നായിരുന്നു റീം ആലോചിച്ചത്. അതിരാവിലെ എണീറ്റ് പ്രാർത്ഥ കഴിഞ്ഞ ഉടൻ എല്ലാവരെയും വിളിച്ചുണർത്തി റീം ക്ലാസ് എടുത്ത് കൊടുക്കും. ഇംഗ്ലീഷ്, അറബി, കണക്ക് എന്നിവയാണ് പഠിപ്പിക്കുന്നത്. നോട്ട്ബുക്കിലായിരുന്നു അദ്യം പഠിപ്പിച്ചു തുടങ്ങിയത്.
Read Also : 98 വർഷത്തെ ചരിത്രം തിരുത്തി വാൾട്ട് ഡിസ്‌നി; കമ്പനിയുടെ അധ്യക്ഷ പദവിലേക്ക് ആദ്യമായി ഒരു വനിത…
പിന്നീട് റീമിന്റെ ക്ലാസ് എടുക്കൽ രീതിയും പ്രവർത്തനങ്ങളും വളരെ പ്രശംസ നേടി തുടങ്ങി. ഇത് കേട്ടറിഞ്ഞ അടുത്തുള്ളൊരു പ്രാദേശിക കമ്പനി റീമിന് വൈറ്റ് ബോർഡും മാർക്കർ പേനകളും സമ്മാനിച്ചു. കുട്ടികളുടെയും പ്രിയപ്പെട്ട അധ്യാപികയായി ഈ കുട്ടി ടീച്ചർ മാറിയത് വളരെ കുറഞ്ഞ സമയം കൊണ്ടാണ്. ഇപ്പോൾ ഏറെ ബഹുമാനത്തോടെയും സ്നേഹത്തോടെയുമാണ് ഈ പന്ത്രണ്ടു വയസുകാരിയെ അയൽവാസികളും കുട്ടികളും കാണുന്നത്.
നിശ്ചയദാർഢ്യം കൊണ്ടും ആത്മവിശ്വാസം കൊണ്ടും ഈ പന്ത്രണ്ടുവയസുകാരി കെട്ടിപ്പടുത്ത ലോകം ഈ സമൂഹത്തിന് നൽകുന്ന പാഠങ്ങൾ വളരെ വലുതാണ്. വിലമതിക്കാനാകാത്തതും…
Story Highlights :
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here