‘ചേട്ടൻ വളരെ കാലമായി കാത്തിരുന്ന നിമിഷം’; ദേശീയ ബഹുമതി ലഭിച്ചതിൽ അഭിമാനമെന്ന് നടൻ കാർത്തി

ചേട്ടൻ സൂര്യയ്ക്ക് ദേശീയ അവാർഡ് നേടിയതിൽ വളരെ അധികം സന്തോഷമെന്ന് നടനും സൂര്യയുടെ അനുജനുമായ കാർത്തി. ദേശീയ ബഹുമതി ലഭിച്ചത് അഭിമാന നിമിഷമാണ്. ചേട്ടനെക്കുറിച്ച് കൂടുതൽ അഭിമാനിക്കുന്നു. ചേട്ടൻ വളരെ കാലമായി കാത്തിരുന്ന നിമിഷമാണ്. ദേശീയ ബഹുമതി ലഭിച്ചതിൽ അഭിമാനമെന്ന് കാർത്തി ട്വിറ്ററിൽ കുറിച്ചു.(actor karthi wishes brother surya national award win)
Read Also: “കണക്കുകൂട്ടലുകൾക്ക് അപ്പുറം”; ടെലിസ്കോപ്പിൽ കണ്ടെത്തിയ കൗതുകക്കാഴ്ച
‘ഏറ്റവും വലിയ ദേശീയ ബഹുമതി ലഭിച്ച ഒരു അസാധാരണ ചിത്രമാണ് സൂരറൈ പോട്ര്. സംവിധായിക സുധ കൊങ്കാര, നായിക അപർണ ബാലമുരളി അഭിനന്ദനങ്ങൾ. നിങ്ങൾ അത് അർഹിക്കുന്നു. ദേശീയ അവാർഡ്, ഇതിനായി ചേട്ടൻ ഏറെ നാളായി കാത്തിരിക്കുകായാണ്. അനുയോജ്യമായ സമയം ഇപ്പോൾ എത്തി. അൻബാന ആരാധകർക്ക് ആഘോഷ സമയം!’- കാർത്തി ട്വിറ്ററിൽ കുറിച്ചു.
നടൻ സൂര്യയുടെ ഇളയ സഹോദരനാണ് കാർത്തി. മണിരത്നത്തിൽ അസിസ്റ്റന്റ് ഡയറക്ടറായി സിനിമയിൽ എത്തി. 2007-ൽ പരുത്തിവീരൻ എന്ന ചിത്രത്തിലൂടെ അദ്ദേഹം അഭിനയ രംഗത്തെത്തി. അത് നിരൂപക പ്രശംസയും മികച്ച നടനുള്ള ഫിലിംഫെയർ അവാർഡ് ഉൾപ്പെടെ നിരവധി അംഗീകാരങ്ങളും നേടി.
ഇന്ന് വൈകുന്നേരം നാല് മണിയോടെയാണ് 68മത് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ പ്രഖ്യാപിച്ചത്. സൂരറൈ പോട്രിലെ അഭിനയത്തിന് അപർണ ബാലമുരളി മികച്ച നടിയായി. സൂര്യയും അജയ് ദേവ് ഗണും ആണ് മികച്ച നടന്മാർ. അയ്യപ്പനും കോശിയിലെ അഭിനയത്തിന് ബിജു മേനോന്‍ സഹനടനുള്ള അവാര്‍ഡിനും അർഹനായി. നഞ്ചിയമ്മയാണ് മികച്ച പിന്നണി ഗായിക. അന്തരിച്ച സംവിധായകൻ സച്ചിക്കാണ് മികച്ച സംവിധായകനുള്ള പുരസ്കാരം ലഭിച്ചത്. വിപുൽ ഷാ അധ്യക്ഷനായ ജൂറിയാണ് ജേതാക്കളെ പ്രഖ്യാപിച്ചത്.
Story Highlights: actor karthi wishes brother surya national award win