പന്ത്രണ്ട് വർഷത്തിന് ശേഷം അമ്മയെ നേരിൽ കണ്ടു, സന്തോഷം അടക്കാനാകാതെ മകൻ; ഹൃദയസ്പർശിയായ വിഡിയോ…

അമ്മയോളം വലുതായി ഈ ഭൂമിയിൽ മറ്റാരും ഇല്ല എന്നാണ് പറയാറ്. കുറെ ദിവസങ്ങൾക്ക് ശേഷം വീട്ടിലേക്ക് വരുമ്പോൾ ഓടി നമ്മൾ ചെല്ലുന്നത് അമ്മയുടെ അടുത്തേക്കാണ്. അപ്പോൾ നീണ്ട കാത്തിരിപ്പിനൊടുവിൽ അമ്മയെ കണ്ട മകന്റെ അവസ്ഥയോ? അത്തരമൊരു വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. 12 വര്‍ഷത്തിനു ശേഷം സ്വന്തം അമ്മയെ കാണുന്ന മകന്റെ ഹൃദയ സ്പർശിയായ വീഡിയോയാണത്. ഹൃദയസ്പർശിയും അതിവൈകാരികമായ ആ ഒത്തുചേരൽ ആളുകളുടെ മനസ് കീഴടക്കിയിരിക്കുകയാണ്.
“പന്ത്രണ്ട് വർഷത്തിനു ശേഷം എന്റെ അമ്മാവൻ അദ്ദേഹത്തിന്റെ അമ്മയെ കണ്ടു” എന്ന അടിക്കുറിപ്പോടെയാണ് വീഡിയോ സോഷ്യൽ മീഡിയയിൽ പങ്കിട്ടിരിക്കുന്നത്. ഗുഡ് ന്യൂസ് മുവ്മെന്റ് എന്ന ഇൻസ്റ്റഗ്രാം പേജിലാണ് വീഡിയോ വന്നത്. കസേരയിൽ കണ്ണുകൾ കെട്ടിയിരിക്കുന്ന ഒരാളിൽ നിന്നാണ് വിഡിയോ ആരംഭിക്കുന്നത്.
അതിനുശേഷം ഒരു സ്ത്രീ അവരുടെ കൈകൾ അയാൾക്കു മുന്നിലേക്കു നീട്ടുന്നതും അയാൾ ആ കൈകൾ തൊട്ടുനോക്കുകയും ചെയ്യുന്നുണ്ട്. അൽപ സമയത്തിനു ശേഷം കണ്ണുകൾ കെട്ടിയിരിക്കുന്ന തുണി മാറ്റിയപ്പോഴാണ് അത് തന്റെ അമ്മയെ അയാൾ തിരിച്ചറിയുന്നത്. തുടർന്ന് അമ്മയും മകനും ഒരുമിച്ചുള്ള വൈകാരിക നിമിഷങ്ങളാണ് വീഡിയോയിൽ ഉള്ളത്.
നിരവധി പേരാണ് വീഡിയോയ്ക്ക് താഴെ കമന്റുകളുമായി എത്തിയത്. അമ്മയുടെയും മകന്റെയും ഒത്തുചേരൽ ആളുകളുടെ കണ്ണ് നിറച്ചിരിക്കുകയാണ്. വളരെ പെട്ടെന്നാണ് വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായത്. ഇത്തരം നിരവധി വീഡിയോകൾ സോഷ്യൽ മീഡിയയിലൂടെ എന്നും നമ്മൾ കാണാറുണ്ട്.
Story Highlights: man finally meets his mother after 12 years
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here