ബസ്റ്റോപ്പില്‍ ഒരുമിച്ചിരുന്നു; പാലക്കാട് വിദ്യാര്‍ത്ഥികള്‍ക്ക് നേരെ സദാചാര ആക്രമണം

പാലക്കാട് മണ്ണാര്‍ക്കാട് വിദ്യാര്‍ത്ഥികള്‍ക്ക് നേരെ സദാചാര ആക്രമണം. കരിമ്പ സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ക്കാണ് മര്‍ദനമേറ്റത്. സ്‌കൂളിന് സമീപത്തെ ബസ്റ്റോപ്പില്‍ ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഒരുമിച്ചിരുന്നെന്ന് ആരോപിച്ചായിരുന്നു ആക്രമണം. പരുക്കേറ്റ വിദ്യാര്‍ത്ഥികള്‍ മണ്ണാര്‍ക്കാട് താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലാണ്.(moral policing attack on students palakkad)
സ്‌കൂളിന് സമീപത്തെ ബസ്‌റ്റോപ്പിലാണ് ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഒരുമിച്ചിരുന്നത്. സദാചാര പൊലീസ് ചമഞ്ഞെത്തിയ ആളുകള്‍ കുട്ടികളോട് കയര്‍ക്കുകയും ഇത് ചോദ്യം ചെയ്തപ്പോള്‍ മര്‍ദിക്കുകയുമായിരുന്നെന്ന് കുട്ടികള്‍ പറഞ്ഞു. നാട്ടുകാര്‍ തന്നെയാണ് ആക്രമിച്ചതെന്ന് വിദ്യാര്‍ത്ഥികള്‍ പറഞ്ഞു.
Story Highlights: moral policing attack on students palakkad
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here