Advertisement

രാജ്യം കണ്ട സാമൂഹ്യ വിപ്ലവം; ദ്രൗപദി മുര്‍മുവിന്റെ വിജയത്തെ കുറിച്ച് വി. മുരളീധരന്‍

July 22, 2022
Google News 3 minutes Read
v muraleedharan congratulates india's new president draupadi murmu

15ാമത് രാഷ്ട്രപതിയായി തെരഞ്ഞെടുക്കപ്പെട്ട ദ്രൗപദി മുര്‍മുവിന് ആശംസകളുമായി കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരന്‍. രാജ്യം കണ്ട വലിയ സാമൂഹ്യവിപ്ലവമായാണ് ദ്രൗപദി മുര്‍മുവിന്റെ സ്ഥാനാര്‍ത്ഥിത്വവും വിജയവുമെന്ന് മുരളീധരന്‍ പ്രതികരിച്ചു. സാമൂഹിക നീതിയാണ് കേന്ദ്രസര്‍ക്കാരിന്റെ നിലപാട്. ഇത് തെളിയിക്കുന്നതാണ് ഈ രാഷ്ട്രപതി തെരഞ്ഞെടുപ്പെന്നും കേന്ദ്രമന്ത്രി പറഞ്ഞു.(v muraleedharan congratulates india’s new president draupadi murmu)

‘ഒഡിഷയിലെ ഏറ്റവും പിന്നാക്കജില്ലയായ മയൂര്‍ഭഞ്ജിലെ ആദിവാസികളുടെ ഇടയില്‍ നിന്ന് ഒരു വനിത ഇന്ന് ഭാരതത്തിന്റെ രാഷ്ട്രപതിയായി തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നു. സ്വാതന്ത്ര്യപ്രാപ്തി മുതല്‍ ഇങ്ങോട്ടുള്ള രാഷ്ട്രപതി തെരഞ്ഞെടുപ്പ് ചരിത്രം നോക്കിയാല്‍ രാജ്യം കണ്ട വലിയ സാമൂഹ്യവിപ്ലവം തന്നെയാണ് ശ്രീമതി ദ്രൗപദി മുര്‍മുവിന്റെ സ്ഥാനാര്‍ത്ഥിത്വവും വിജയവും. ഇന്ത്യന്‍ ജനാധിപത്യത്തിന്റെ ശക്തി തെളിയിക്കുന്ന, സാമൂഹിക നീതിയാണ് കേന്ദ്രസര്‍ക്കാരിന്റെ നിലപാട് എന്നത് പ്രതിഫലിക്കുന്ന തെരഞ്ഞെടുപ്പിന് കൂടിയാണ് രാജ്യം സാക്ഷ്യംവഹിച്ചത്. പട്ടികജാതി പട്ടികവര്‍ഗക്കാര്‍ക്കും അധസ്ഥിതര്‍ക്കും ദുര്‍ബലവിഭാഗങ്ങള്‍ക്കും തന്നെയാണ് നരേന്ദ്രമോദിജിയുടെ ഇന്ത്യയില്‍ മുന്‍ഗണനയെന്നും ഈ ദിനം അടിവരയിട്ട് പറയുന്നു.
ഭാരതത്തിന്റെ ഭരണഘടനയുടെ കാവലാള്‍ ഇനി ശ്രീമതി. ദ്രൗപദി മുര്‍മു.
ആശംസകള്‍, മാഡം പ്രസിഡന്റ്’.
വി.മുരളീധരന്‍ പ്രതികരിച്ചു.

Read Also: ദ്രൗപതി മുർമുവിന് ആശംസകൾ നേർന്ന് രാഹുൽ ഗാന്ധിയും മമതാ ബാനർജിയും

രാഹുല്‍ ഗാന്ധിയും ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയും ദ്രൗപതി മുര്‍മുവിന് ആശംസകള്‍ അറിയിച്ചു.
ഇന്ത്യയുടെ പതിനഞ്ചാമത് രാഷ്ട്രപതിയായി തെരഞ്ഞെടുക്കപ്പെട്ട ദ്രൗപതി മുര്‍മുജിക്ക് അഭിനന്ദനങ്ങളും ആശംസകളും നേരുന്നുവെന്ന് രാഹുല്‍ ഗാന്ധി ട്വിറ്ററില്‍ കുറിച്ചു. രാജ്യം ഭിന്നത അഭിമുഖീകരിക്കുന്ന സമയമാണെന്നും ഭരണഘടനയുടെ ആദര്‍ശങ്ങളും നമ്മുടെ ജനാധിപത്യത്തിന്റെ സംരക്ഷകനുമായ രാഷ്ട്രത്തലവനായി രാജ്യം മുര്‍മുവിനെ ഉറ്റുനോക്കുമെന്ന് മമതാ ബാനര്‍ജിയും പറഞ്ഞു.

Story Highlights: v muraleedharan congratulates india’s new president draupadi murmu

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here