Advertisement

ദ്രൗപതി മുർമുവിന് ആശംസകൾ നേർന്ന് രാഹുൽ ഗാന്ധിയും മമതാ ബാനർജിയും

July 21, 2022
Google News 15 minutes Read

ഇന്ത്യയുടെ 15-ാംമത് രാഷ്ട്രപതിയായി തെരഞ്ഞെടുക്കപ്പെട്ട ദ്രൗപതി മുർമുവിനെ അഭിനന്ദിച്ച് രാഹുൽ ഗാന്ധി. ഇന്ത്യയുടെ പതിനഞ്ചാമത് രാഷ്ട്രപതിയായി തെരഞ്ഞെടുക്കപ്പെട്ട ദ്രൗപതി മുർമു ജിക്ക് അഭിനന്ദനങ്ങളും ആശംസകളും നേരുന്നുവെന്ന് രാഹുൽ ഗാന്ധി ട്വിറ്ററിൽ കുറിച്ചു.

ബം​ഗാൾ മുഖ്യമന്ത്രി മമതാ ബാനർജിയും അഭിനന്ദനവുമായി രം​ഗത്തെത്തി. രാജ്യം ഭിന്നത അഭിമുഖീകരിക്കുന്ന സമയമാണെന്നും ഭരണഘടനയുടെ ആദർശങ്ങളും നമ്മുടെ ജനാധിപത്യത്തിന്റെ സംരക്ഷകനുമായ രാഷ്ട്രത്തലവനായി രാജ്യം മുർമുവിനെ ഉറ്റുനോക്കുമെന്ന് മമതാ ബാനർജി പറഞ്ഞു.

Read Also: Draupadi Murmu; മോദിയുടെ വമ്പൻ സർപ്രൈസിന് പിന്നിലെന്ത്, ആരാണ് ദ്രൗപദി മുര്‍മു?

ഇതിനിടെ മുർമുവിന്റെ വിജയത്തിൽ വൈസ് പ്രസിഡന്റ് വെങ്കയ്യ നായിഡു അഭിനന്ദനം അറിയിച്ചു. മുർമുവിന്റെ ജനങ്ങളുടെ പ്രശ്‌നങ്ങളെക്കുറിച്ചുള്ള ആഴത്തിലുള്ള ധാരണ രാജ്യത്തിന് വളരെയധികം ഗുണം ചെയ്യുമെന്ന് പറഞ്ഞു. ഇന്ത്യയുടെ 15-ാമത് രാഷ്ട്രപതിയായി തെരഞ്ഞെടുക്കപ്പെട്ട ദ്രൗപതി മുർമു ജിക്ക് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ! പൊതുജീവിതത്തിലെ അവരുടെ വിശാലമായ അനുഭവവും നിസ്വാർത്ഥ സേവന മനോഭാവവും ജനങ്ങളുടെ പ്രശ്‌നങ്ങളെക്കുറിച്ചുള്ള ആഴത്തിലുള്ള ധാരണയും രാജ്യത്തിന് വളരെയധികം ഗുണം ചെയ്യും- വെങ്കയ്യ നാഡിഡു ട്വീറ്റ് ചെയ്തു.

Story Highlights: Rahul Gandhi And Mamata Banerjee Wishes Draupadi Murmu

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here