അഞ്ചാം നിലയിൽ നിന്നും വീണ പിഞ്ചുകുഞ്ഞിനെ രക്ഷിക്കുന്ന യുവാവ്; വൈറൽ വിഡിയോ…

അപ്രതീക്ഷിതമായാണ് നമ്മുടെ ജീവിതത്തിലേക്ക് ഓരോ സംഭവങ്ങൾ കടന്നുവരുന്നത്. ചിലർ നമ്മുടെ ജീവിതത്തിലേക്ക് കടന്നുവരുന്നതും രക്ഷകരായി മാറുന്നത് അപ്രതീക്ഷിതമായാണ്. വലിയൊരു അപകടത്തിൽ നിന്നും സമയോചിതമായ ഇടപെടലിലൂടെ പലർക്കും ജീവിതം തിരികെ കിട്ടിയിട്ടുള്ളത് അപരിചതരിൽ നിന്നുമായിരിക്കും. ഇപ്പോഴിതാ, അത്തരത്തിൽ സാഹസികമായ ഒരു കുട്ടിയുടെ ജീവൻ രക്ഷിക്കുന്ന യുവാവിന്റെ വിഡിയോയാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്.
ചൈനയിലെ സെജിയാങ് പ്രവിശ്യയിലെ ടോങ്‌സിയാങ്ങിലാണ് ഭീതിപ്പെടുത്തുകയും അമ്പരപ്പിക്കുകയും ചെയ്യുന്ന സംഭവം നടന്നതെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഷെൻ ഡോങ് എന്ന വ്യക്തി തന്റെ കാർ റോഡിന് സമീപം പാർക്ക് ചെയ്യുമ്പോഴാണ് രണ്ട് വയസ്സുള്ള പിഞ്ചുകുഞ്ഞ്
അഞ്ചാം നിലയിലെ ജനാലയിൽ നിന്ന് വീഴുന്നത് കണ്ടത്. ട്വിറ്ററിൽ 68,000-ലധികം കാഴ്ചക്കാരുമായി ഈ വിഡിയോ വൈറലായി മാറി.
Heroes among us. pic.twitter.com/PumEDocVvC
— Lijian Zhao 赵立坚 (@zlj517) July 22, 2022
തന്റെ കാർ പാർക്ക് ചെയ്യുമ്പോൾ ഷെൻ ഡോംഗ് വലിയ ശബ്ദം കേട്ടു. അന്നജം നിലയിൽ നിന്നും വീഴുന്ന വഴി ഇടയിലുള്ള മേൽക്കൂരയിൽ വീഴുന്ന ശബ്ദമാണ് കേട്ടത്. പിന്നീട് അവിടെനിന്നും കുട്ടി താഴേക്ക് വീണു. നടപ്പാതയിലേക്ക് വീഴും മുൻപ് കുട്ടിയെ രക്ഷിക്കാൻ ഓടിയെത്തിയ ഷെൻ ഡോംഗ് അത്ഭുതകരമായി രക്ഷിച്ചു.
‘നമുക്കിടയിലെ ഹീറോ’ എന്നാണ് പോസ്റ്റിന്റെ അടിക്കുറിപ്പ്. ഷെൻ ഡോങ്ങിനെയും അദ്ദേഹത്തിന്റെ മനസാന്നിധ്യത്തെയും പെട്ടെന്നുള്ള നീക്കത്തെയും പ്രശംസിക്കുകയാണ് ആളുകൾ. ഒരു ചൈനീസ് മാധ്യമം പറയുന്നതനുസരിച്ച്, അപകടത്തെ തുടർന്ന് കുഞ്ഞിന്റെ കാലുകൾക്കും ശ്വാസകോശത്തിനും പരിക്കേറ്റിരുന്നു. ഇപ്പോൾ കുട്ടി ആശുപത്രിയിൽ ചികിത്സയിലാണ്. അതൊരു കൊച്ചുകുഞ്ഞാണ് എന്നതിനെക്കുറിച്ച് പിന്നീടാണ് മനസിലാക്കിയത് എന്നാണ് രക്ഷിച്ചയാൾ പറയുന്നത്.
Story Highlights :
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here