Advertisement

സൂര്യക്ക് ഇന്ന് പിറന്നാൾ; ‘നമ്മൾ ജയിച്ചു മാരാ’; വിജയാഘോഷം പങ്കുവച്ച് സൂരറൈ പോട്ര്‌ സംവിധായിക സുധ കൊങ്ങര

July 23, 2022
Google News 3 minutes Read

68-ാമത് ദേശീയ ചലച്ചിത്ര അവാർഡുകൾ പ്രഖ്യാപിച്ചതിന് പിന്നാലെ പ്രതികരണവുമായി സൂരറൈ പോട്ര്‌ സംവിധായിക സുധ കൊങ്ങര. നമ്മൾ ജയിച്ചു മാരാ,അവാർഡ് നേടിയതിൽ സന്തോഷമെന്ന് സംവിധായിക ട്വിറ്ററിൽ കുറിച്ചു. മികച്ച നടനുള്ള അവാർഡ് ചിത്രത്തിന്റെ നായകനായ നടൻ സൂര്യ നേടി. ചിത്രത്തിലെ നടി അപർണ ബാലമുരളി മികച്ച നടിക്കുള്ള അവാർഡും നേടി.(sudha kongara celebrates national award victory)

ഇന്നലെ ദേശീയ അവാർഡ് ലഭിച്ചതിന് പിന്നാലെ ഇന്ന് നാൽപ്പത്തിയേഴാം പിറന്നാൾ ആഘോഷിക്കുന്നു എന്നത് സൂര്യക്ക് ഇരട്ടി മധുരം നൽകുന്നു. 2020 നവംബറിൽ പുറത്തിറങ്ങിയ സൂരറൈ പോട്ര് മികച്ച തിരക്കഥയ്ക്കും മികച്ച സംഗീത സംവിധായകനുമുള്ള അവാർഡുകൾ ഉൾപ്പെടെ ആകെ നാല് അവാർഡുകൾ നേടിയിട്ടുണ്ട്. ജി വി പ്രകാശ് കുമാറായിരുന്നു സൂരറൈ പോട്രുവിന്റെ സംഗീത സംവിധായകൻ. ഡെക്കാൻ എയർലൈൻസ് സ്ഥാപകൻ ജിആർ ഗോപിനാഥിന്റെ ജീവിതത്തെ ആസ്പദമാക്കിയുള്ള ഈ ചിത്രം തന്റെ ഹോം ബാനറായ 2ഡി എന്റർടെയ്ൻമെന്റിൽ നടൻ സൂര്യയാണ് നിർമ്മിച്ചത്. നിലവിൽ, നടൻ അക്ഷയ് കുമാറിനെ നായകനാക്കി സൂരറൈ പോട്ര്‌ ഹിന്ദിയിലേക്ക് റീമേക്ക് ചെയ്യുകയാണ്. ബോളിവുഡ് റീമേക്കിൽ താൻ അതിഥി വേഷത്തിൽ സൂര്യ സ്ഥിരീകരിച്ചിരുന്നു.

Read Also: “കണക്കുകൂട്ടലുകൾക്ക് അപ്പുറം”; ടെലിസ്കോപ്പിൽ കണ്ടെത്തിയ കൗതുകക്കാഴ്ച

68-ാമത് ദേശീയ ചലച്ചിത്ര പുരസ്കാരത്തിൽ പത്തിലേറെ മലയാളികൾ ദേശീയ ചലച്ചിത്ര പുരസ്‌കാരത്തിന് അർഹരായി. മികച്ച നടനുള്ള പുരസ്‌കാരം സൂര്യയും അജയ് ദേവഗണും നേടിയപ്പോള്‍ ‘സൂരറൈ പൊട്രു’ എന്ന സിനിമയിലെ അഭിനയത്തിലൂടെ മലയാളത്തിന്‍റെ പ്രിയ നായിക അപർണ ബാലമുരളി മികച്ച നടിക്കുള്ള പുരസ്കാരം കരസ്ഥമാക്കി. ഫീച്ചർ വിഭാഗത്തിൽ മാത്രം മലയാളത്തിന് എട്ട് പുരസ്കാരങ്ങളാണ് ദേശീയ തലത്തില്‍ ലഭിച്ചത്.

Story Highlights: actor suriya birthday sudha kongara celebrates national award victory

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here