Advertisement

നടിയെ ആക്രമിച്ച കേസ്; ചെമ്പൻ വിനോദും രഞ്ജു രഞ്ജിമാറും സാക്ഷികൾ

July 23, 2022
3 minutes Read
dileep case chemban vinod renju renjimar witness

കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിൽ സംവിധായകന്റെ മൊഴിയിൽ കാമ്പുണ്ടെന്ന് പൊലീസ്. കേസിൽ കൂടുതൽ തെളിവുകൾ ലഭിച്ചെന്ന് ക്രൈംബ്രാഞ്ച് അറിയിച്ചു. ആഷിക് അബുവും ചെമ്പൻ വിനോദും സാക്ഷികളാണ്. ഒപ്പം, മഞ്ജു വാര്യറും, രഞ്ജു രഞ്ജിമാറും കൂടി സാക്ഷികളാകും. വീട്ടിജോലിക്കാരനായിരുന്ന ദാസനെയും സാക്ഷി ചേർത്തു. ( dileep case chemban vinod renju renjimar witness )

‘ദിലീപ് തെളിവ് നശിപ്പിക്കാൻ നീക്കം നടത്തി. ദിലീപ്-ബാലചന്ദ്രകുമാർ ബന്ധത്തിൽ തെളിവ് ലഭിച്ചു. പൾസർ സുനിയുമായി ദിലീപിന് സാമ്പത്തിക ഇടപാടുണ്ട്. പണമിടപാടിന് തെളിവ് ലഭിച്ചു’- ക്രൈംബ്രാഞ്ച് പറയുന്നു.

Read Also: നടിയെ ആക്രമിച്ച കേസ്: ഗൂഢാലോചന നടത്തിയതിന് ദിലീപിനെതിരെ കൂടുതല്‍ തെളിവുകള്‍ ലഭിച്ചെന്ന് ക്രൈംബ്രാഞ്ച്

110 സാക്ഷികളാണ് കേസിലുള്ളത്. കേസിൽ കാവ്യാ മാധവൻ സാക്ഷിയാകുമെന്ന് ഇന്നലെ തന്നെ പുറത്ത് വന്നിരുന്നു. ഒപ്പം കാവ്യാ മാധവന്റെ അച്ഛനും അമ്മയും കേസിൽ സാക്ഷികളാണ്. ദൃശ്യങ്ങൾ പൾസർ സുനിയിൽ നിന്നാണോ, അതോ മറ്റേതെങ്കിലും സ്രോതസ് വഴിയാണോ ദിലീപിന് ലഭിച്ചതെന്ന് മാത്രമാണ് ഇനി അറിയേണ്ടത്. ഇതുമായി ബന്ധപ്പെട്ട് കുറ്റപത്രത്തിൽ പരാമർശമില്ലെന്നാണ് റിപ്പോർട്ട്.

Story Highlights: dileep case chemban vinod renju renjimar witness

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top