Advertisement

സിങ്ക് സൗണ്ടിനുള്ള ദേശീയ പുരസ്‌കാരം ഡബ്ബിങ് സിനിമയ്ക്ക്; അവാർഡിന് അർഹതയില്ല, ജൂറിക്ക് തെറ്റുപറ്റിയെന്ന് സൗണ്ട് ഡിസൈനർ നിതിൻ ലൂക്കോസ്

July 23, 2022
Google News 2 minutes Read

സിങ്ക് സൗണ്ടിനുള്ള ദേശീയ പുരസ്‌കാരം പുരസ്‌കാരം ലഭിച്ചത് ഡബ്ബ് ചെയ്ത ചിത്രത്തിനെന്ന വാർത്തയ്ക്ക് പിന്നാലെ പ്രതികരവുമായി ചിത്രത്തിന്റെ സൗണ്ട് ഡിസൈനർ നിതിൻ ലൂക്കോസ്. കന്നഡ ചിത്രമായ ദൊള്ളുവിനാണ് ലൊക്കേഷൻ സൗണ്ട് റെക്കോർഡിസ്റ്റ് പുരസ്കാരം ലഭിച്ചത്. ജോബിൻ ജയന്റെ പേരാണ് ജൂറി പ്രഖ്യാപിച്ചത്. പക്ഷേ ഈ ചിത്രം സ്റ്റുഡിയോയിൽ റെക്കോർഡ് ചെയ്തതാണ് എന്ന് ചിത്രത്തിന്റെ സൗണ്ട് ഡിസൈനർ നിതിൻ ലൂക്കോസ് ട്വന്റിഫോറിനോട് പറഞ്ഞു.

ചിത്രത്തിന് അവാർഡ് ലഭിക്കാനുള്ള അർഹതയില്ല. സാധാരണ സിനിമയ്ക്കെന്ന പോലെ സ്റ്റുഡിയോയിൽ ഡബ്ബ് ചെയ്ത സിനിമയായിരുന്നു അത്. ജൂറി സിനിമ കണ്ടിട്ടാണോ അവാർഡ് കൊടുത്തതെന്ന് അറിയില്ല. ഡബ്ബ് സിനിമയും സിങ്ക് സൗണ്ട് സിനിമയും തമ്മിലുള്ള വ്യത്യാസം അവർക്ക് കേട്ടിട്ട് മനസിലാവാത്തതാണോ എന്നും അറിയില്ല. ജൂറിക്ക് ഇക്കാര്യത്തിൽ തെറ്റുപറ്റിയിട്ടുണ്ടെന്ന് നിതിൻ ലൂക്കോസ് പറഞ്ഞു.

നേരത്തെ ഓസ്കർ പുരസ്കാരജേതാവ് റസൂൽ പൂക്കുട്ടി ഇക്കാര്യം ഉന്നയിച്ച് ട്വീറ്റ് ചെയ്തിരുന്നു, ഇത് ഡബ്ബ് സിനിമയാണെന്ന് ഡോൾ സിനിമയുടെ സൗണ്ട് ഡിസൈനർ നിതിൻ ലൂക്കോസ് സ്ഥിരീകരിക്കണം എന്നായിരുന്നു അദ്ദേഹത്തിന്റെ ട്വീറ്റ്. ഇത് നിതിൻ ട്വിറ്ററിലൂടെ തന്നെ സ്ഥിരീകരിക്കുകയും ചെയ്തു.

Read Also: സിങ്ക് സൗണ്ടിനുള്ള പുരസ്‌കാരം ലഭിച്ചത് ഡബ്ബ് ചെയ്ത ചിത്രത്തിന്; മലയാളിക്ക് ലഭിച്ച ദേശീയ പുരസ്‌കാരം വിവാദത്തിൽ

Story Highlights: Dollu movie award controversy 68th national film awards

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here