Advertisement

സിങ്ക് സൗണ്ടിനുള്ള പുരസ്‌കാരം ലഭിച്ചത് ഡബ്ബ് ചെയ്ത ചിത്രത്തിന്; മലയാളിക്ക് ലഭിച്ച ദേശീയ പുരസ്‌കാരം വിവാദത്തിൽ

July 23, 2022
Google News 2 minutes Read
dubbed film gets national award for sync sound

ശബ്ദലേഖനത്തിനുള്ള ദേശീയ ചലച്ചിത്ര പുരസ്‌കാരം വിവാദത്തിൽ. സിങ്ക് സൗണ്ടിനുള്ള പുരസ്‌കാരം ലഭിച്ചത് ഡബ്ബ് ചെയ്ത ചിത്രത്തിന്. കന്നഡ ചിത്രമായ ദൊള്ളുവിലൂടെ പുരസ്‌കാരം നേടിയത് മലയാളിയായ ജോബിൻ ജയനാണ്. സ്റ്റുഡിയോയിലാണ് ഈ ചിത്രത്തിന്റെ സൗണ്ട് റെക്കോർഡിംഗ് നടന്നത്. വീഴ്ചയാരോപിച്ച് ഓസ്‌കർ ജേതാവ് റസൂൽ പൂക്കുട്ടിയും ചിത്രത്തിന്റെ സൗണ്ട് ഡിസൈനർ നിതിൻ ലൂക്കോസും രംഗത്ത് വന്നതോടെയാണ് ഈ അവാർഡ് വിവാദത്തിലായത്.

Read Also: ‘മലയാള സിനിമ തലയുയര്‍ത്തി നില്‍ക്കുന്നു’; ദേശീയ പുരസ്‌കാരങ്ങളില്‍ മമ്മൂട്ടി

സാധരണ പുരസ്‌കാര പ്രഖ്യാപനത്തിന് ശേഷം വിവാദങ്ങൾ ഉണ്ടാക്കുന്നത് മറ്റ് ചിത്രത്തിലെ അണിയറപ്രവർത്തകരാണ്. എന്നാൽ നിലവിൽ ദൊള്ളു എന്ന ചിത്രത്തിന്റെ തന്നെ സൗണ്ട് ഡിസൈനറായ നിതിൻ ലൂക്കോസാണ് പുരസ്‌കാരത്തിനെതിരെ രംഗത്ത് വന്നത്. നിതിൻ ലൂക്കോസ് സമൂഹമാധ്യമങ്ങളിലൂടെയാണ് ഇക്കാര്യം വ്യക്തമാക്കിയത്.

Story Highlights: dubbed film gets national award for sync sound

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here