Advertisement

‘ജൂറി അംഗങ്ങൾ സിനിമ കണ്ടിട്ടുണ്ടാകില്ല’ : ദേശീയ അവാർഡ് ജേതാവ് ട്വന്റിഫോറിനോട്

July 23, 2022
Google News 2 minutes Read
jobin jayan against national award committee

ചെയ്യാത്ത ജോലിക്ക് അംഗീകാരം കിട്ടിയ പോലെയാണ് ദൊള്ളുവിലൂടെ ദേശീയ അവാർഡ് കിട്ടയതെന്ന് ജോബിൻ ജയൻ. ഡബ്ബിംഗ് ചിത്രമായ കന്നഡ സിനിമ ദൊള്ളുവിലൂടെ ‘സിങ്ക് സൗണ്ടിനുള്ള’ പുരസ്‌കാരമാണ് ജോബിൻ ജയനെ തേടി എത്തിയത്. ( jobin jayan against national award committee )

‘ഞാനും ഇന്നലെ വൈകീട്ടാണ് അവാർഡിന്റെ ലൈവ് കണ്ടത്. ഞാൻ വിചാരിച്ചത് പക എന്ന ചിത്രത്തിനാണ് എനിക്ക് അവാർഡ് ലഭിച്ചതെന്നാണ്. പിന്നീടാണ് ദൊള്ളു എന്ന ചിത്രത്തിനാണെന്ന് അറിയുന്നത്. അപ്പോൾ തന്നെ സൗണ്ട് ഡിസൈനർ നിതിൻ ലൂക്കോസിനെ വിളിച്ച് സംസാരിച്ചിരുന്നു’- ജോബിൻ ജയൻ പറഞ്ഞു.

സിങ്ക് സൗണ്ടിനുള്ള ദേശീയ പുരസ്‌കാരം പുരസ്‌കാരം ലഭിച്ചത് ഡബ്ബ് ചെയ്ത ചിത്രത്തിനെന്ന വാർത്തയ്ക്ക് പിന്നാലെ പ്രതികരവുമായി ചിത്രത്തിന്റെ സൗണ്ട് ഡിസൈനർ നിതിൻ ലൂക്കോസും രംഗത്ത് വന്നു. കന്നഡ ചിത്രമായ ദൊള്ളുവിനാണ് ലൊക്കേഷൻ സൗണ്ട് റെക്കോർഡിസ്റ്റ് പുരസ്‌കാരം ലഭിച്ചത്. ജോബിൻ ജയന്റെ പേരാണ് ജൂറി പ്രഖ്യാപിച്ചത്. പക്ഷേ ഈ ചിത്രം സ്റ്റുഡിയോയിൽ റെക്കോർഡ് ചെയ്തതാണ് എന്ന് ചിത്രത്തിന്റെ സൗണ്ട് ഡിസൈനർ നിതിൻ ലൂക്കോസ് ട്വന്റിഫോറിനോട് പറഞ്ഞു.

Read Also: മരക്കാറിന് ലഭിച്ച ദേശീയ അവാർഡ് വിഖ്യാത ചലച്ചിത്രപ്രവർത്തകർക്കായി സമർപ്പിക്കുന്നു:പ്രിയദർശൻ

സാധരണ പുരസ്‌കാര പ്രഖ്യാപനത്തിന് ശേഷം വിവാദങ്ങൾ ഉണ്ടാക്കുന്നത് മറ്റ് ചിത്രത്തിലെ അണിയറപ്രവർത്തകരാണ്. എന്നാൽ നിലവിൽ ദൊള്ളു എന്ന ചിത്രത്തിന്റെ തന്നെ സൗണ്ട് ഡിസൈനറായ നിതിൻ ലൂക്കോസാണ് പുരസ്‌കാരത്തിനെതിരെ രംഗത്ത് വന്നത്. നിതിൻ ലൂക്കോസ് സമൂഹമാധ്യമങ്ങളിലൂടെയാണ് ഇക്കാര്യം വ്യക്തമാക്കിയത്.

Story Highlights: jobin jayan against national award committee

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here