ജനപിന്തുണയാണ് വലിയ അംഗീകാരം; സംവിധായകന്‍ സെന്ന ഹെഗ്‌ഡെ ട്വന്റിഫോറിനോട്

ദേശീയ ചലച്ചിത്ര പുരസ്‌കാര പ്രഖ്യാപനത്തില്‍ മലയാള സിനിമയ്ക്ക് കൈനിറയെ നേട്ടങ്ങളാണ്. മികച്ച മലയാള ചിത്രത്തിനുള്ള പുരസ്‌കാരം സെന്ന ഹെഗ്‌ഡെ സംവിധാനം ചെയ്ത തിങ്കളാഴ്ച നിശ്ചയത്തിനാണ് ലഭിടച്ചത്. പുരസ്‌കാരം ലഭിച്ചതില്‍ ട്വന്റിഫോറിനോട് പ്രതികരിക്കുകയാണ് സെന്ന ഹെഗ്‌ഡെ. സിനിമയ്ക്ക് അംഗീകാരം ലഭിച്ചതില്‍ സന്തോഷമെന്ന് സംവിധായകന്‍ പ്രതികരിച്ചു.(director senna hegde reacts to national film award winning )
‘ചെറിയ പശ്ചാത്തലത്തില്‍ ഒരുക്കിയ സിനിമയാണ് തിങ്കളാഴ്ച നിശ്ചയം. പക്ഷേ സിനിമ വലിയ രീതിയില്‍ ചര്‍ച്ച ചെയ്യപ്പെട്ടു. ജനങ്ങളുടെ പിന്തുണ തന്നെയാണ് വലിയ അംഗീകാരമെന്നും ഹെഗ്‌ഡെ കൂട്ടിച്ചേര്‍ത്തു.
ഒ.ടി.ടി പ്ലാറ്റ്‌ഫോമിലൂടെയായിരുന്നു തിങ്കളാഴ്ച നിശ്ചയത്തിന്റെ റിലീസിംഗ്. സമകാലിക രാഷ്ട്രീയ, സാമൂഹ്യ, കുടുംബ പശ്ചാത്തലങ്ങളും പ്രണയവും ചര്‍ച്ച ചെയ്യുന്ന ഹെഗ്‌ഡെയുടെ ഈ കൊച്ചുസിനിമ ഇരുകയ്യും നീട്ടിയാണ് പ്രേക്ഷകര്‍ സ്വീകരിച്ചത്. സംസ്ഥാനത്ത് ചിത്രത്തിന് ഏറെ ശ്രദ്ധ നേടാനാകുകയും ചെയ്തു.
Story Highlights: director senna hegde reacts to national film award winning
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here