ബർത്ത്‌ഡേ പാർട്ടിക്കെന്ന വ്യാജേന വിളിച്ചുവരുത്തി യുവതിയെ കൂട്ടബലാത്സംഗം ചെയ്തു; 4 പേർ അറസ്റ്റിൽ

ബർത്ത്ഡേ പാർട്ടിക്കെന്ന വ്യാജേന വ്യാജേന വിളിച്ചുവരുത്തി യുവതിയെ കൂട്ടബലാത്സംഗം ചെയ്തു. ഡൽഹി റെയിൽവേ സ്റ്റേഷനിൽ വച്ചായിരുന്നു സംഭവം. സംഭവത്തിൽ റെയിൽവേ ജീവനക്കാരായ നാലുപേരെ പൊലീസ് അറസ്റ്റ് ചെയ്തു.
വ്യാഴാഴ്ച രാത്രിയാണ് കേസിന് ആസ്പദമായ സംഭവം ഉണ്ടായത്. ഭർത്താവുമായി വേർപിരിഞ്ഞു കഴിയുന്ന 30കാരിയായ യുവതിയെ പ്രതികളിലൊരാൾക്ക് മുൻപരിചയമുണ്ടായിരുന്നു. തൻ്റെ മകളുടെ ജന്മദിന പാർട്ടിക്കെന്ന വ്യാജേന ഇയാൾ യുവതിയെ റെയിൽവേ സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തി. തുടർന്ന് യുവതിയെ ഇലക്ട്രിക്കൽ മെയിന്റനൻസ് സ്റ്റാഫ് റൂമിലെത്തിച്ചായിരുന്നു കൂട്ടബലാത്സംഗം. കേസിൽ സതീഷ് കുമാർ (35), വിനോദ് കുമാർ (38), മംഗൾ ചന്ദ് മീണ( 33), ജഗദീഷ് ചന്ദ് (37) എന്നിവരാണ് അറസ്റ്റിലായത്.
Story Highlights: gang rape new delhi raillway station
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here