കുട്ടികള്‍ കളിക്കുന്നതിനിടെ സിംഹം ചാടിവീണു; ധീരമായി എതിരിട്ട് വളര്‍ത്തുനായ

സ്വന്തം ധീരതകൊണ്ട് തന്റെ ഉടമയുടെ കുട്ടികളെ സംരക്ഷിച്ച് വളര്‍ത്തുനായ. കുട്ടികള്‍ കളിയ്ക്കുന്നതിനിടെ പാഞ്ഞെത്തിയ സിംഹത്തെ എതിരിട്ട വളര്‍ത്തുനായയാണ് സോഷ്യല്‍ മീഡിയയിലുള്‍പ്പെടെ വൈറലാകുന്നത്. കടിപിടില്‍ ഗുരുതരമായി മുറിവേറ്റിട്ടും സിംഹത്തെ കുട്ടികളുടെ അടുത്തേക്ക് പോലും എത്താന്‍ സമ്മതിക്കാതെ സംരക്ഷിച്ച എല്ല എന്ന ലാബ്രഡോറാണ് ഇപ്പോള്‍ താരം. അമേരിക്കയിലെ സെഡാര്‍ പര്‍വതത്തിന് സമീപം താമസിക്കുന്ന മൈക്കിലിസ് കുടുംബത്തിന്റെ നായയാണ് എല്ല. (Hero Labrador Saves Family From Mountain Lion)
ഇന്നലെ വൈകിട്ടാണ് സംഭവം നടക്കുന്നത്. പര്‍വത പ്രദേശത്തുനിന്നെത്തിയ സിംഹമാണ് മെക്കലിസ് കുട്ടികളുടെ അടുത്തേക്ക് എത്തിയത്. ഇവരുടെ തൊട്ടടുത്തുണ്ടായിരുന്ന എല്ല ഉടന്‍ തന്നെ ചാടിവീഴുകയും സിംഹത്തെ എതിരിടാന്‍ ശ്രമിക്കുകയുമായിരുന്നു. 30 തവണയോളം സിംഹം ആക്രമിച്ചിട്ടും കുട്ടികളുടെ അടുത്തേക്ക് സിംഹമെത്താന്‍ എല്ല സമ്മതിച്ചില്ല. ഒടുവില്‍ സിംഹം മടങ്ങുമ്പോഴേക്കും എല്ലയ്ക്ക് വളരെയധികം പരുക്കേറ്റിരുന്നു. എല്ലയ്ക്ക് മികച്ച ചികിത്സ നല്‍കി വരികയാണെന്നും ഉടന്‍ അവള്‍ ജീവിതത്തിലേക്ക് തിരിച്ചെത്തുമെന്നും മൈക്കിലിസ് കുടുംബം അറിയിച്ചു.
Story Highlights: Hero Labrador Saves Family From Mountain Lion
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here