Advertisement

വീട്ടിലേക്കുള്ള വിമാനയാത്രയില്‍ അച്ഛനും അമ്മയ്ക്കും സര്‍പ്രൈസ് നല്‍കി മകന്‍; പൈലറ്റ് യൂണിഫോമിലെത്തി ഞെട്ടിച്ചു

July 23, 2022
4 minutes Read
വാർത്തകൾ നോട്ടിഫിക്കേഷൻ ആയി ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

യാത്ര കഴിഞ്ഞ് വിമാനത്തില്‍ വീട്ടിലേക്ക് മടങ്ങുന്ന അച്ഛനും അമ്മയ്ക്കും ആകാശത്തില്‍ വച്ച് വമ്പന്‍ സര്‍പ്രൈസ് കൊടുത്ത് ഒരു മകന്‍. പൈലറ്റാരാണെന്ന് അറിയാതെ വിമാനത്തില്‍ കയറിയ അച്ഛനും അമ്മയ്ക്കും മുന്നില്‍ പൈലറ്റിന്റെ യൂണിഫോമണിഞ്ഞ് മകന്‍ പ്രത്യക്ഷപ്പെട്ടപ്പോള്‍ ഇരുവരും ഞെട്ടിപ്പോകുകയായിരുന്നു. മകന്‍ പറത്തുന്ന വിമാനത്തില്‍ ആദ്യമായി കയറി സര്‍പ്രൈസായിപ്പോകുന്ന അച്ഛന്റേയും അമ്മയുടേയും ഹൃദയസ്പര്‍ശിയായ വിഡിയോ ഇപ്പോള്‍ ഇന്‍സ്റ്റഗ്രാമില്‍ വൈറലാകുയാണ്. (Pilot’s sweet surprise for his parents melts hearts)

എയര്‍ അറേബ്യയിലെ പൈലറ്റായ കമല്‍ കുമാറാണ് അച്ഛനും അമ്മയ്ക്കും മനോഹരമായ സര്‍പ്രൈസ് നല്‍കിയത്. രാജസ്ഥാനിലെ ജയ്പുരിലേക്ക് മടങ്ങിയെത്താന്‍ കമലിന്റെ മാതാപിതാക്കള്‍ കയറിയ വിമാനത്തില്‍ പൈലറ്റായി എത്തിയത് കമലായിരുന്നു. ഈ വിവരങ്ങളൊന്നുമറിയാതെ മാതാപിതാക്കള്‍ വിമാനത്തില്‍ കയറുന്നതും കോക്പിറ്റിന് സമീപം യൂണിഫോമില്‍ മകന്‍ നില്‍ക്കുന്നത് കണ്ട് അത്ഭുതപ്പെട്ടുപോകുന്നതുമായ വിഡിയോയാണ് കമല്‍ തന്നെ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചത്. ഹൃദയസ്പര്‍ശിയായ ഈ വിഡിയോ നിരവധി പേരാണ് നെഞ്ചേറ്റിയത്.

കോക്പിറ്റിന് സമീപത്തേക്ക് അച്ഛനും അമ്മയും നോക്കുന്നതും കാത്ത് ആത്മവിശ്വാസം പ്രകടിപ്പിക്കുന്ന ചിരിയോടെ കമല്‍ കുമാര്‍ നില്‍ക്കുന്നതും കമലിനെ കണ്ട് അമ്മ വികാരാധീനയാകുന്നതും വിഡിയോയിലുണ്ട്. താന്‍ പറത്തുന്ന വിമാനത്തില്‍ അച്ഛനും അമ്മയും കയറുന്ന ഒരു നിമിഷത്തിനായി താന്‍ ദീര്‍ഘകാലമായി കാത്തിരിക്കുകയായിരുന്നെന്നും കമല്‍ ഇന്‍സ്റ്റഗ്രാമില്‍ വിഡിയോയ്‌ക്കൊപ്പം കുറിച്ചു.

Story Highlights: Pilot’s sweet surprise for his parents melts hearts

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement