Advertisement

മത ചടങ്ങുകളിൽ ഇനി മുതല്‍ പൊലീസുകാരെ ഡ്യൂട്ടിക്ക് നിയോഗിക്കരുത്, നിർബന്ധിത പിരിവ് അവസാനിപ്പിക്കണം; പൊലീസ് അസോസിയേഷൻ

July 23, 2022
3 minutes Read

മതചടങ്ങുകളുടെ സംരക്ഷണത്തിൽ ഒഴിവാക്കണമെന്ന് പൊലീസ് അസോസിയേഷൻ. മതാടിസ്ഥാനത്തിൽ ഡ്യൂട്ടി നൽകുന്നത് അവസാനിപ്പിക്കണം. പൊലീസുകാരിൽ നിന്ന് മതചടങ്ങുകൾക്കുള്ള നിർബന്ധിത പിരിവ് അവസാനിപ്പിക്കണം. പൊലീസ് സ്റ്റേഷനുകളും ക്യാമ്പുകളും മതപരമായ അടയാളങ്ങളിൽ നിന്ന് മുക്തരാകണം. (policemen should not assigned to duty in religious ceremonies)

ചില സ്റ്റേഷനുകളുടെയും ക്യാമ്പുകളുടെയും ഭാഗമായി ആരാധാനലയങ്ങൾ മാറുന്നു. ഇവിടേക്ക് പൊലീസുകാരെ ജാതി തിരിച്ച് വിന്യസിക്കരുതെന്നാണ് അസോസിയേഷന്‍റെ പ്രമേയത്തില്‍ ആവശ്യപ്പെടുന്നത്.

Read Also: “കണക്കുകൂട്ടലുകൾക്ക് അപ്പുറം”; ടെലിസ്കോപ്പിൽ കണ്ടെത്തിയ കൗതുകക്കാഴ്ച

സംസ്ഥാന സമ്മേളനത്തിൽ അവതരിപ്പിച്ച പ്രമേയത്തിലാണ് ആവശ്യം. പൊലീസുകാര്‍ക്കെതിരായ അതിക്രമങ്ങൾക്കെതിരെയും പ്രമേയത്തില്‍ പരാമര്‍ശമുണ്ട്. ജനാധിപത്യത്തിന്‍റെ ഭാഗമായ പ്രതിഷേധങ്ങൾ പൊലീസിനെതിരായ അക്രമങ്ങളാകുന്നു. കരി ഓയിലൊഴിച്ചും പൊലീസിനെ മർദ്ദിച്ചുമുളള സമരത്തിൽ നിന്നും രാഷ്ട്രീയ പാർട്ടികളും സംഘടനകളും പിൻമാറണമെന്നും അസോസിയേഷൻ ആവശ്യപ്പെട്ടു.

Story Highlights: policemen should not assigned to duty in religious ceremonies

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top