അന്വേഷണം ഇപിയിൽ നിന്ന് ക്രൈംബ്രാഞ്ച് ഏറ്റെടുത്തു; പരിഹാസവുമായി രാഹുൽ മാങ്കൂട്ടത്തിൽ

എകെജി സെന്റർ ആക്രമണക്കേസ് ക്രൈംബ്രാഞ്ചിന് വിട്ട തീരുമാനത്തിൽ എൽ.ഡി.എഫ് കൺവീനർ ഇ.പി ജയരാജനെ പരിഹസിച്ച് കോൺഗ്രസ് നേതാവ് രാഹുൽ മാങ്കൂട്ടത്തിലിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്. കസേരയിലിരുന്ന് വായിക്കുമ്പോൾ ഞെട്ടിയ കേസ്, അന്വേഷണം ഇപിയിൽ നിന്ന് ക്രൈം ബ്രാഞ്ച് ഏറ്റെടുത്തു എന്നാണ് രാഹുൽ പരിഹാസരൂപത്തിൽ ഫെയ്സ്ബുക്കിൽ കുറിച്ചത്. ( AKG center attack case; Rahul Mamkootathil mocking EP Jayarajan )
Read Also: എകെജി സെന്റർ ആക്രമണം; അന്വേഷണം ക്രൈംബ്രാഞ്ചിന്
അന്വേഷണം ക്രൈംബ്രാഞ്ചിന് വിട്ട തീരുമാനത്തെ സ്വാഗതം ചെയ്ത് മുതിർന്ന കോൺഗ്രസ് നേതാവ് കെ. മുരളീധരൻ എംപി രംഗത്തെത്തിയിരുന്നു. പ്രതിയെ കണ്ടെത്താൻ സർക്കാർ നടത്തുന്ന ഏത് അന്വേഷണത്തെയും സ്വാഗതം ചെയ്യുന്നു. പിന്നിൽ കോൺഗ്രസ് ആണെന്ന് എൽഡിഎഫ് കൺവീനർ ആരോപിച്ചിരുന്നു. സംഭവത്തിലെ യഥാർത്ഥ വസ്തുത കേരളം അറിയണം. സത്യസന്ധമായ അന്വേഷണം വേണമെന്ന് പ്രതിപക്ഷം ആദ്യം മുതൽ ഉന്നയിക്കുന്നുണ്ട്. ലോക്കൽ പൊലീസ് പരാജയമാണെന്ന് മുഖ്യമന്ത്രി സമ്മതിക്കുന്നതാണ് സർക്കാർ തീരുമാനമെന്നും കെ മുരളീധരൻ 24 നോട് പറഞ്ഞു.
പൊലീസ് അന്വേഷണത്തില്‍ പ്രതികളെ കണ്ടെത്താന്‍ സാധിക്കാത്ത സാഹചര്യത്തിലാണ് കേസ് ക്രൈം ബ്രാഞ്ചിന് കൈമാറാനുള്ള സർക്കാർ തീരുമാനം. ക്രൈം ബ്രാഞ്ച് മേധാവിയുടെ മേല്‍നോട്ടത്തിലാണ് അന്വേഷണം. സംസ്ഥാന പൊലീസ് മേധാവി അനില്‍ കാന്താണ് അന്വേഷണത്തിന് ഉത്തരവിട്ടത്. സംഭവം നടന്നിട്ട് 23 ദിവസം കഴിഞ്ഞിട്ടും പ്രതിയെ തിരിച്ചറിയാന്‍ സാധിച്ചിരുന്നില്ല. പ്രത്യേക അന്വേഷണ സംഘമാണ് കേസ് അന്വേഷിച്ചത്.
Story Highlights: AKG center attack case; Rahul Mamkootathil mocking EP Jayarajan
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here